HOME
DETAILS

സിറിയന്‍ സംഘര്‍ഷത്തിനിടെ പുടിന്‍-ഉര്‍ദുഗാന്‍ കൂടിക്കാഴ്ച

  
backup
March 06 2020 | 06:03 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f

 


മോസ്‌കോ: സിറിയയിലെ വിമതകേന്ദ്രമായ ഇദ്‌ലിബില്‍ സംഘര്‍ഷം തുടരുന്നതിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സിറിയയിലെ സംഘര്‍ഷ വിഷയത്തില്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു.
സിറിയയിലെ പുതിയ സംഭവവികാസങ്ങളും ഇദ്‌ലിബിലെ സംഘര്‍ഷ നിരോധിത മേഖലയിലെ വെടിനിര്‍ത്തല്‍ ലംഘനവും ചര്‍ച്ചയില്‍ വന്നതായാണ് വിവരം. 2018ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയയില്‍ അസദ് ഭരണകൂടവും റഷ്യന്‍ സഖ്യസേനയും ആക്രമണം തുടരുകയാണ്. റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേനയുടെ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി കഴിഞ്ഞയാഴ്ച തുര്‍ക്കി സേന സൈനിക നടപടി നടത്തിയിരുന്നു. ബുധനാഴ്ച സിറിയന്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ടു തുര്‍ക്കി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്നലെ റഷ്യന്‍ വ്യോമാക്രമണത്തില്‍ 16 സാധാരണക്കാരാണ് ഇദ്‌ലിബില്‍ കൊല്ലപ്പെട്ടത്.
അതേസമയം, 24 മണിക്കൂറിനുള്ളില്‍ 184 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം പറയുന്നു. ഇത്തരത്തില്‍ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കേയാണ് ഉര്‍ദുഗാനും പുടിനും കൂടിക്കാഴ്ച നടത്തിയതെന്നതു ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ചയാണ് വിമത നിയന്ത്രണ മേഖലയായ ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം തുടര്‍ച്ചയായി ആക്രമണങ്ങള്‍ തുടങ്ങിയിരുന്നത്. ഇതിനു പിന്നാലെ ഈ മേഖലയിലെ അതിര്‍ത്തിയിലെ തുര്‍ക്കി സൈനികരും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, ഇനി തങ്ങളുടെ സൈനികരെ അക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നു തുര്‍ക്കി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago