വുഖൂദ് 15 പെട്രോള്‍ സ്റ്റേഷനുകള്‍ ഈ വര്‍ഷം തുറക്കും
ദോഹ: ഖത്തര്‍ ഫ്യുവല്‍ കമ്പനി(വുഖൂദ്) ഈ വര്‍ഷം പതിനഞ്ച് പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കും. ഇതില്‍ പത്തെണ്ണത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അഞ്ചെണ്ണം ടെണ്ടര്‍ ഘട്ടത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് പുതിയ സ്റ്റേഷനുകള്‍ തുറക്കുന്നത്. പമ്പിന്റെ രണ്ടുവശത്തുനിന്നും ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം പുതിയ പെട്രോള്‍ സ്റ്റേഷനുകളിലുണ്ടാകും.
2020 ആകുമ്പോഴേക്കും സ്റ്റേഷനുകളുടെ എണ്ണം നൂറായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം തന്നെ നാലു പുതിയ വാഹന പരിശോധനകേന്ദ്രങ്ങളും(ഫാഹേസ്) തുറക്കും.കഴിഞ്ഞവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊബൈല്‍ ടെര്‍മിനലുകള്‍ ഉള്‍പ്പടെ 19 പുതിയ സ്റ്റേഷനുകള്‍ തുറന്നിരുന്നു. 2016ലെ വുഖൂദിന്റെ ആകെ ലാഭം 975മില്യണ്‍ ഖത്തര്‍ റിയാലാണ്. 2015ല്‍ ലാഭം 1150മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ലാഭത്തില്‍ 15.2ശതമാനത്തിന്റെ കുറവുണ്ടായി.
നാല്‍പ്പത് പ്ലോട്ടുകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭൂമി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അല്‍ ദഫ്ന ക്ലബ്ബില്‍ നടന്ന ജനറല്‍ അസംബ്ലി യോഗത്തോടനുബന്ധിച്ച് വുഖൂദ് സി.ഇ.ഒ ഇബ്രാഹിം ജഹാം അല്‍ കുവാരിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."