കുടുംബശ്രീ 'ദിശ' പദ്ധതിയ്ക്ക് തുടക്കം
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാവപ്പെട്ട കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന തൊഴില്‍ദാന പദ്ധതിയായ 'ദിശ'യ്ക്ക് തുടക്കമായി.
ആദ്യഘട്ടത്തില്‍ ജില്ലയിലെ സി.ഡി.എസുകളില്‍ നിന്നു ശേഖരിച്ച 1,50,000 ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് തയാറാക്കിയ ഡാറ്റാ ബാങ്കില്‍ നിന്ന് പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികള്‍ നല്‍കുകയും പിന്നീട് പരിശീലനം ആവശ്യമുള്ള മേഖലകളില്‍ പരിശീലനം നല്കി ഉദ്യോഗാര്‍ഥികളെ സജ്ജരാക്കി പദ്ധതി വിപുലികരിക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
അസി. ജില്ലാ മിഷന് കോഡിനേറ്റമാരായ അബു താഹിര്‍, സെയ്ത് അക്ബര്‍ ബാദ്ഷാ ഖാന്, ബഷീര്‍, ഡി.ഡി.യു.ജി.കെ.വൈ കണ്ള്ട്ടന്റ് ജെന്സണ് എം. ജോയ് സംസാരിച്ചു. ഫോണ്‍: 9495533787.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."