പഴശ്ശി രാജയെ കുറിച്ചുള്ള ലെനിന്റെ സിനിമ മുടക്കിയത് പ്രമുഖര്‍
കോഴിക്കോട്: പഴശ്ശി രാജയെക്കുറിച്ച് ആദ്യമായി സിനിമ ചെയ്യാന്‍ ഒരുങ്ങിയത് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നുവെന്നും വര്‍ഷങ്ങളോളം കഠിനപ്രയത്‌നം നടത്തിയ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ മലയാളത്തിലെ ഗുരുസ്ഥാനീയരായ എഴുത്തുകാരനും സംവിധായകനും കണ്ടില്ലെന്നും കോഴിക്കോട്ട് ചേര്‍ന്ന ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണ യോഗത്തില്‍ ആരോപണം. ലെനിന്‍ സിനിമക്കു വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തി. സുരേഷ് ഗോപിയെ നായകനാക്കാന്‍ തീരുമാനിച്ചു. എന്നിട്ടും ഇതിനിടെ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ വരുന്നുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹം അതില്‍നിന്നു വേദനയോടെ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ അതിന്റെ പരിഭവമോ പരാതിയോ ആരോടും പറഞ്ഞിരുന്നില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ ജോസഫ് ചൂണ്ടിക്കാട്ടി. തമസ്‌കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് ലെനിന്‍സിനിമകള്‍ സംസാരിച്ചതെന്നും കീഴാളരുടെ സ്വരം പ്രത്യേകതരത്തില്‍ കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെന്നും വി.കെ ജോസഫ് അനുസ്മരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. അനുസ്മരണം ലെനിന്‍ രാജേന്ദ്രന്റെ ആദ്യ സിനിമയിലെ നായിക ജലജ ഉദ്ഘാടനം ചെയ്തു. തനിക്ക് ഇന്ന് വല്ലയിടത്തുനിന്നും സ്‌നേഹവും പരിഗണനയും ലഭിക്കുന്നുണ്ടെങ്കില്‍ അതു ലെനിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാനായതു കൊണ്ടാണെന്ന് ജലജ പറഞ്ഞു. അതിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും സപ്പോര്‍ട്ടും തുണയായിട്ടുണ്ട്. ചില വ്യക്തികള്‍ നമുക്കേറെ പ്രിയപ്പെട്ടവരാകും.
അത്തരത്തില്‍ പ്രിയപ്പെട്ട ഒരാളുടെ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളവയാണു ലെനിന്‍ ചിത്രങ്ങളെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ ഒ.കെ ജോണി, ചെലവൂര്‍ വേണു, യു. ഹേമന്ദ് കുമാര്‍, ദീദി ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."