HOME
DETAILS
MAL
ഇമാന്റെ ഭാരം100 കിലോ കുറഞ്ഞെന്ന് ഡോക്ടര്‍മാര്‍
backup
March 07 2017 | 18:03 PM
മുംബൈ:അമിത ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ചികിത്സയില്‍ പുരോഗതിയുണ്ടെന്ന് മുംബൈയിലെ സെയ്ഫി ആശുപത്രി. ഭാരം100 കിലോ കുറഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ദ്രവ രൂപത്തിലുള്ള ഭക്ഷണക്രമത്തിലൂടെയാണ് ഇമാന്റെ ഭാരം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ആറുമാസം കൊണ്ട് 200 കിലോ കുറയ്ക്കാനാണ് ആശുപത്രിയുടെ ശ്രമം. ഇതിനു ശേഷം അവര്‍ക്ക് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തും.
500 കിലോ ഭാരവുമായാണ് ഇമാന് ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ ഏഴുന്നേല്ക്കാനും നടക്കാനും അവര്‍ക്ക് കഴിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."