നിലമ്പൂരില്‍ 'മാവോയിസ്റ്റ് ' പോസ്റ്ററുകള്‍
നിലമ്പൂര്‍: പൂനയിലെ യര്‍വാദ ജയിലില്‍ മൂന്നര വര്‍ഷമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് ചിന്തകന്‍ മുരളി കണ്ണമ്പിള്ളിക്ക് ഹൃദ്രോഗ ചികിത്സയ്ക്കു ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരില്‍ വ്യാപക പോസ്റ്ററുകള്‍. നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സേഞ്ചിനു മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. ജസ്റ്റിസ് ഫോര്‍ മുരളി എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്. കണ്‍വീനറുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ പോസ്റ്ററിലുണ്ട്. പാണ്ടിക്കാടുള്പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അതേസമയം, പോസ്റ്ററുകള്‍ പതിച്ചതില്‍ മാവോയിസ്റ്റുകളില്ലെന്നും പൗരസ്വാതന്ത്ര്യം അവകാശപ്പെടുന്ന സംഘടനയാണെന്നും പൊലിസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കെ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചതില്‍ അപാകതകളില്ലെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."