ചന്ദ്ര നിരീക്ഷണം; ചൈനയുമായി സഹകരണത്തിന് സഊദി മന്ത്രിസഭയുടെ അംഗീകാരം
ജിദ്ദ: ചന്ദ്ര നിരീക്ഷണത്തിന് ചൈനയുമായി സഹകരിക്കാന്‍ സഊദി മന്ത്രിസഭയുടെ അംഗീകാരം. സഊദി രാജാവിന്റെ ചൈന സന്ദര്‍ശനത്തിനിടെ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവച്ചേക്കും. ചന്ദ്ര നിരീക്ഷണ രംഗത്ത് ചൈനയുമായി സഹകരണ കരാറുണ്ടാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വിദേശ പര്യടനം നടത്തുന്ന സല്‍മാന്‍ രാജാവിന്റെ അഭാവത്തില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വാന നിരീക്ഷണ മേഖലയിലെ സഹകരണത്തിന് അംഗീകാരം നല്‍കിയത്.
സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി അടുത്ത ദിവസം ചൈനയിലെത്തുന്ന ഔദ്യോഗിക സംഘം ബീജിങില്‍വച്ച് കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (കാസ്റ്റ്) ചൈനയിലെ നാഷനല്‍ സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സഊദിയില്‍ ചന്ദ്ര നിരീക്ഷണത്തിന് കേന്ദ്രം ആരംഭിക്കുക. ഷാങ് ഇ 4 എന്ന ചന്ദ്ര നിരീക്ഷണ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിടാന്‍ കാസ്റ്റ് മേധാവിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രിയുടെ ചുമതല വഹിക്കുന്ന എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഫുദലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."