HOME
DETAILS
MAL
പിന്നാക്ക വിഭാഗ വികസന കോര്പറേഷന് അദാലത്ത് നടത്തി
backup
March 07 2017 | 19:03 PM
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ അദാലത്ത് നടത്തി. എല്‍.ഡി.ആര്.എഫ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ഓഫിസിലെ 33 വായ്പകളുടെ തിരിച്ചടവില്‍ 14,09,453 രൂപയുടെയും പട്ടാമ്പി ഉപജില്ലാ ഓഫിസിലെ മൂന്ന് വായ്പകളുടെ തിരിച്ചടവില്‍ 2,11,445 രൂപയുടെയും ഇളവുകള്‍ അനുവദിച്ചു.
കെ.എസ്.ബി.സി.ഡി.സി ചെയര്മാന് സംഗീത് ചക്രപാണി, ഡയറക്ടര്‍മാരായ എ. മഹേന്ദ്രന്, മുഹമ്മദ് ഇബ്രാഹിം റിക്കവറി മാനേജര്‍ പി.എന്‍. വേണുഗോപാല്‍, ജില്ലാ മാനേജര്‍ ജി. സജിത്ത്, ഉപജില്ലാ മാനേജര്‍ അനിറ്റ് ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."