ജലസ്രോതസുകളില്‍ മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യം
ഈരാറ്റുപ്പേട്ട: മീനച്ചിലാറ്റിലും നഗരസഭയിലെ മറ്റു ജലസ്രോതസുകളിലും മാലിന്യം തള്ളുന്നതു തടയാനും മാലിന്യമുക്തമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തം. ടൗണിലും സമീപ പ്രദേശങ്ങളിലും ജലജന്യരോഗങ്ങള്‍ പടരുന്നത് മലിനജലം ഉപയോഗിച്ചുണ്ടാക്കിയ ശീതളപാനീയങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയില്നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. പുഴയിലേക്കു വ്യാപകമായി മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളെയും ബാധിക്കും.നദിയുടെ തീരത്ത് കുടിവെള്ള പദ്ധതികള്‍ക്കുള്ള കിണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മീനച്ചിലാറ്റില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വേനല്‍ കടുത്തതോടെ ഒഴുക്ക് നിലച്ച പുഴയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുകയാണ്. ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേക്ക് പുറംതള്ളുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."