വിദേശട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന നിരോധനം: സ്വാഗതം ചെയ്ത് സീഫുഡ് ഇന്‍ഡസ്ട്രി
അരൂര്‍:വിദേശട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ചേമ്പര്‍ ഓഫ് കേരളാ സീഫുഡ് ഇന്‍ഡസ്ട്രി .കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ വിദേശ ഫിഷിംഗ് ട്രാളറുകള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കിയതുമൂലം കോടിക്കണക്കിന് രൂപയുടെ മത്സ്യസമ്പത്താണ് വിദേശത്തേക്ക് കടത്തികൊണ്ടുപോയിരുന്നത്.അന്യ രാജ്യക്കാരുടെ ചൂഷണം മൂലം മത്സ്യ വ്യവസായികളും പരമ്പരാഗത മത്സ്യ തൊഴിലാളികളും കടക്കെണിയിലാവുകയും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കി.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചെറുകിട വ്യവസായികള്‍ തൊഴിലുപേക്ഷിച്ച് മറ്റുജോലികള്‍ക്കായി പോകുകയും ചെയ്തു.
ഇക്കാലഘട്ടത്തില്‍ ഒരുപരിധിവരെ വ്യവസായികളെ കടകെണിയില്‍നിന്ന് പടിച്ചുനിര്‍ത്തിയത് പ്രാദേശീയമായി വളര്‍ത്തിയെടുക്കുന്ന വനാമി ചെമ്മീനുകളാണ്.വിദേശ ട്രോളറുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്താല്‍ 3 മാസം കൊണ്ട് ഇതിന്റെ പ്രയോജനം ലഭിക്കും.1970 മുതലാണ് ഇന്‍ഡ്യ സമുദ്രോല്‍പന്ന കയറ്റുമതി തുടങ്ങിയത്.2002 മുതല്‍ വിദേശ ട്രോളറുകള്‍ കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി.ഇതോടെയാണ് കേരളത്തില്‍ സമുദ്രോല്‍പന്ന കയറ്റുമതി തകര്‍ച്ച നേരിടേണ്ടി വന്നത്.പിന്നീട് കടലിന്റെ പ്രത്യേക ഭാഗങ്ങളില്‍ ഉണ്ടാകുന്ന ചാകര കുറഞ്ഞുവരുന്നതിനും ഇടയായി.തീരങ്ങളില്‍ കണ്ടുവന്നിരുന്ന ഡീപ്പ്‌സി ചെമ്മീനുകള്‍.കടല്‍ കൊഞ്ച് എന്നിവ ഇല്ലാതായി.
സമുദ്രോല്‍പ്പന്ന മേഖലയില്‍ പ്രത്യേക അധികാരമുള്ള ഫിഷറീസ് വകുപ്പ് ഇക്കാരത്തില്‍ ഇടപെട്ട് നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വിദേശ കപ്പലുകളെ പൂര്‍ണ്ണമായും നിരോധിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ചേമ്പര്‍ ഓഫ് കേരളാ സിഫുഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വി.പി.ഹമീദ് പറഞ്ഞു.നിലവില്‍ അനുമതിയുള്ള 40 വിദേശ കപ്പലുകളുടെ കൂടി ആഴക്കടല്‍ മത്സ്യ ബന്ധന അനുമതികൂടി നിര്‍ത്തലാക്കാന്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.വി.കെ.ഇബ്രാഹിം,ജെ.ആര്‍.അജിത്ത്,ടി.എ.അബ്ദുള്‍ അസീസ്,എം.ജെ.യേശുദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."