കടുത്ത വേനലിലും മികച്ച വിളവ് കൊയ്ത് കര്‍ഷകര്‍
മുഹമ്മ:കടത്ത വരള്‍ച്ചമൂലം പ്രതിസന്ധിയിലായ കരിപാടത്ത് കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് മികച്ച വിളവ് കൊയ്ത് കര്‍ഷകര്‍. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ മുഹമ്മ പെരുന്തുരുത്ത് കരി പാടശേഖരത്തില്‍ 42 ഏക്കര്‍ പുഞ്ച കൃഷിയുടെ വിളവെടുപ്പാണ് ഉത്സവമാക്കിയത്.
വരള്‍ച്ച മൂലം കൃഷി നശിച്ച് പോകുമോയെന്ന് കര്‍ഷകര്‍ ഭയന്നിരുന്നെങ്കിലും മികച്ച വിളവെടുപ്പാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍,ബ്ലോക്ക് അംഗം കൊച്ചുത്രേസ്യാജെയിംസ്,ഗ്രാമപഞ്ചായത്തംഗങ്ങളായ സതീശന്‍,എസ് ടി റെജി,കൃഷി ഓഫിസര്‍ ജൂലിലൂക്ക്,കൃഷി അസിസ്റ്റന്റ് സുരേഷ്,പാടശേഖര സമിതി പ്രസിഡന്റ് വി കെ ബാബു,വൈസ് പ്രസിഡന്റ് എം കെ മനോഹരന്‍,സെക്രട്ടറി പി ആര്‍ പ്രസാദ്,ചന്ദ്രമോഹനന്‍,പി ഡി ഗോമതിയമ്മ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."