കൊറോണ: വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിയെന്ന് പൊലിസ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പില്‍ നിന്ന് മറച്ചുവയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ് അറിയിച്ചു. എത്രയും പെട്ടന്ന് തന്നെ രോഗലക്ഷണം ഉള്ളവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് കേരളാ പൊലിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേരളത്തിലും കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്ത് നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും പൊലിസ് നിര്‍ദ്ദേശിച്ചു.
നിലവില്‍ പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്നുപേരുള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ ഇവരുടെ ബന്ധുക്കളാണ്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."