കുശാല്‍നഗര്‍ മേല്‍പാലം: മണ്ണ് പരിശോധന തുടങ്ങി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രണ്ടാമതായി അനുവദിച്ച കുശാല്‍നഗര്‍ റെയില്‍വേ മേല്‍പാലത്തിന്റെ ഡി.വി.ആര് തയാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശേധന ആരംഭിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്കാണ് പരിശോധന ചുമതല. അവരുടെ ഇടനിലക്കാരായ ഗ്ലോബല്‍ ജിടെക് കമ്പനിയാണ് പരിശോധന നടത്തുന്നത്. മണ്ണ് തുരന്ന് പാറ കിട്ടുന്നതു വരെ പരിശോധന തുടരും. ഇതിന്റെ റിപ്പോര്‍ട്ട് കൂടി വന്നാല്‍ രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ച് കഴിഞ്ഞ് പാലം നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങും.
കുശാല്‍ നഗറിനുപുറമേ തൃക്കരിപ്പൂര്‍ വെള്ളാപ്പ്, ബീരിച്ചേരി നടക്കാവ്, എന്നിവിടങ്ങളിലും മേല്‍പാലം പണിയുന്നുണ്ട്. 39 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക.പാലത്തിന്റെ ഇരുവിഭാഗങ്ങളിലുമായി 300 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ടാവും. സര്‍വേ നടപടികള്‍ക്ക് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കൗണ്‍സിലര്‍ മുഹമ്മദ്കുഞ്ഞി, കെ.പി മോഹനന് , സന്തോഷ് കുശാല്‍ നഗര്‍, അബ്ദുല്‍ സത്താര്‍, പാലാട്ട് ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."