ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിലനിര്‍ത്തണം
കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം എല്ലാവിധ സൗകര്യങ്ങളോടുകൂടി ഹജ്ജ് ഹൗസ് നിലനില്ക്കുകയും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമായിട്ടും മലബാറിലെ ഹാജിമാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും കരിപ്പൂരില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണമെന്നും ജില്ലാ സംയുക്ത ജമാഅത്ത് കൗണ്‍സില്‍ മീറ്റ് അഭ്യര്‍ഥിച്ചു. യോഗം സമസ്ത വൈസ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്ലിയാര് അധ്യക്ഷനായി. കെ.കെ. പി അബ്ദുല്ല മുസ്ലിയാര് പ്രാര്‍ഥന നടത്തി.
അബ്ദുറഹ്മാന് കല്ലായി, ആര് അബ്ദുല്ല ഹാജി, മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, കെ.പി മുഹമ്മദ് മുസ്ലിയാര്, കെ അബൂബക്കര്‍ മുസ്ലിയാര്, മലയമ്മ അബൂബക്കര്‍ ബാഖവി, ഇ.കെ മുഹമ്മദ് ബാഖവി, അബ്ദുറഹ്മാന് ഹൈത്തമി, പാലത്തായി മൊയ്തു ഹാജി, അഹ്മദ് തേര്‍ളായി, എസ്.കെ ഹംസ ഹാജി, കെ.പി.പി തങ്ങള്‍ അല്‍ ബുഖാരി, കെ.കെ മുഹമ്മദ്, പി.ടി മുഹമ്മദ്, സി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബ്നു ആദം, എ.കെ അബ്ദുല്‍ ബാഖി, ഇബ്രാഹിം ബാഖവി പൊന്ന്യം, സാബിത്ത് ഹാജി, സി അഹ്മ്മദ് കുട്ടി, അഷ്റഫ് ബംഗാളി മുഹല്ല, എം.കെ മഷ്ഹൂദ് ഹാജി, എല്‍.വി അബ്ദുല്‍ മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."