HOME
DETAILS
MAL
കോവിഡ് 19 മുൻകരുതൽ: സഊദിയിൽ ഖത്വീഫ് നഗരത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു
backup
March 08 2020 | 17:03 PM
റിയാദ്: സഊദിയിൽ കൊറോണ ബാധിച്ച 11 പേരും ഒരേ പ്രദേശത്തുകാരായതിനാൽ അവിടേക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ കൊറോണ കണ്ടെത്തിയവർ മുഴുവൻ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് നഗരിയിലാണ്. ശീഈ കേന്ദ്രമായ ഇവിടുത്തുകാരിൽ പലർക്കും ഇറാനുമായി നല്ല ബന്ധമാണുള്ളത്. നിലവിൽ രോഗം കണ്ടെത്തിയവരിൽ പലരും ഇറാൻ സന്ദർശനം നടത്തിയവരോ ഇവരുമായി അടുത്തിടപഴകിയവരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടർന്നാണ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്വീഫിലേക്കുള്ള വഴികൾ താൽക്കാലികമായി അടച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തെക്ക് സൈഹാത്ത് മുതൽ വടക്ക് സഫ്‌വ വരെയുള്ള പ്രദേശങ്ങളിലേക്ക് കടക്കുന്നതിനും അവിടെ നിന്ന് പുറത്തുപോകുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്. എന്നാൽ അവിടെയുള്ള താമസക്കാർ പുറത്താണെങ്കിൽ അവർക്ക് വീടുകളിലേക്ക് മടങ്ങിവരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് മന്ത്രാലയ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."