HOME
DETAILS

മാധ്യമങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാകില്ല

  
backup
March 08 2020 | 19:03 PM

press-freedom-and-threat-2020

 

ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിനു കേരളത്തിലെ ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഒപ്പം അധികാരികള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണെന്ന സന്ദേശമാണ് ഇതു സമൂഹത്തിനു നല്‍കുന്നത്. ജനാധിപത്യ രാജ്യത്ത് പൊടുന്നനെയുണ്ടായ ഈ മാധ്യമവിലക്ക് ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.
കേരളത്തിലെ ഭാഷാ ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതില്‍ വലിയ പ്രതിഷേധമൊന്നും ഒരുപക്ഷേ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരിക്കില്ല. മണിക്കൂറുകള്‍ക്കകം ലോകം മുഴുവന്‍ ഈ വാര്‍ത്ത പരന്നു. മാധ്യമങ്ങള്‍ക്കു വിലക്ക് എന്നതിനപ്പുറം അതിനു മന്ത്രാലയം കണ്ടെത്തിയ കാരണങ്ങളായിരുന്നു ഏറെ ചര്‍ച്ചയായത്. പ്രതിഷേധം കനത്തതിനു പിന്നാലെ 48 മണിക്കൂര്‍ നേരത്തെ വിലക്ക് 12 മണിക്കൂര്‍ പോലും ആകുംമുന്‍പ് കേന്ദ്രം സ്വമേധയാ പിന്‍വലിക്കുകയായിരുന്നു. മാധ്യമങ്ങള്‍ എല്ലാ അര്‍ഥത്തിലും സമൂഹത്തിന്റെ കണ്ണാടിയാണ്. ഏതെങ്കിലും രാഷ്ട്രീയത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ ഈ കണ്ണാടി തച്ചുടച്ചാല്‍ അതു ബാധിക്കുക രാജ്യത്തെയാണ്.


ജനാധിപത്യ രാജ്യത്തിന്റെ ശക്തിസ്രോതസുകളില്‍ ഒന്നാണ് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം. നമ്മുടെ ഭരണഘടന അതിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതു തകര്‍ക്കാന്‍ ആരെങ്കിലും നീക്കം നടത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ ജനാധിപത്യ വിശ്വാസികള്‍ കരുതിയിരിക്കണം. സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കു പിന്നിലുള്ള സത്യം വിളിച്ചുപറയാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അത് അറിയാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണ്. പ്രാദേശികമായും രാജ്യാന്തരമായും മറ്റും നടക്കുന്ന കാര്യങ്ങളുടെ നേര്‍ച്ചിത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുന്നത്. അതു പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് ഹിതകരമാകാറില്ല. എന്നു കരുതി അവയുടെ വായ്മൂടിക്കെട്ടാന്‍ സര്‍ക്കാരുകള്‍ തയാറാകാറില്ല.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഏതൊരു രാജ്യത്തിന്റെയും അന്തസ്സായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടു വാര്‍ത്താ ചാനലുകളുടെ അപ്‌ലിങ്കിങ് ഉടനടി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ചാനലുകളോട് ഈ വിഷയത്തില്‍ വിശദീകരണം ചോദിച്ചതിനു പിന്നാലെയായിരുന്നു ഇത്. ചാനല്‍ വിലക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഉത്തരവിലെ പല കാരണങ്ങളും ചര്‍ച്ചയാക്കപ്പെട്ടു. ഒടുവില്‍ വിലക്ക് പിന്‍വലിച്ചതിനും മതിയായ കാരണങ്ങള്‍ നിരത്താന്‍ മന്ത്രാലയത്തിനു കഴിഞ്ഞില്ല.


ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാടാണ് വിലക്ക് കഴിഞ്ഞ് എയര്‍ ചെയ്തപ്പോള്‍ അവര്‍ സ്വീകരിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. സുധീരമായ നിലപാടായിരുന്നു അത്.


ആര്‍.എസ്.എസിനെയും സംഘ്പരിവാറിനെയും വിമര്‍ശിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണി മാധ്യമങ്ങളെ നിശബ്ദരാക്കുമെന്ന് കരുതാന്‍ വയ്യ. രാജ്യത്തെ ഏതു രാഷ്ട്രീയപാര്‍ട്ടിയെയും സംഘടനയെയും വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പക്ഷംചേരുന്നത് ചോദ്യം ചെയ്യാനും മാധ്യമങ്ങളുണ്ടാകുമെന്ന കാര്യം മറക്കരുത്. കലാപത്തില്‍ പൊലിസ് പക്ഷം ചേര്‍ന്നാല്‍ അതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഇത്തരം അവസരങ്ങളില്‍ പൊലിസിനെതിരേ നടപടി സ്വീകരിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്. രാജ്യത്തുണ്ടായ കലാപങ്ങളിലെല്ലാം ഇത്തരം വീഴ്ചകളുണ്ടായിട്ടുണ്ട്. ബോംബെ കലാപത്തെ കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മിഷന്റെ റിപ്പോര്‍ട്ടിലും ഇത്തരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കലാപബാധിത പ്രദേശത്തുനിന്ന് സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്യുകയെന്നത് കലാപത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് ഊര്‍ജം നല്‍കും. എല്ലാ പൗരന്മാര്‍ക്കും നീതിയും ന്യായവും ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടല്ലോ. ഈ ബാധ്യത സര്‍ക്കാര്‍ നിറവേറ്റുന്നുവെന്ന് നീരീക്ഷിക്കാന്‍ മാധ്യമങ്ങളുമുണ്ടാകും. ഇതൊക്കെ ജനാധിപത്യത്തില്‍ പതിവുള്ളതാണ്.


എന്തിന്റെ പേരിലാണ് വിലക്കിയതെന്നും എന്തുകൊണ്ടാണ് വിലക്ക് പിന്‍വലിച്ചതെന്നുമുള്ള കാര്യം ഇപ്പോഴും വ്യക്തമല്ല. തങ്ങളൊന്നും അറിഞ്ഞില്ലെന്നും പ്രധാനമന്ത്രിക്ക് മാധ്യമവിലക്കിനോട് ആശങ്കയുണ്ടെന്നുമാണു പിന്‍വലിച്ചതിനു പിന്നാലെ മന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തങ്ങളറിയാതെയുള്ള നടപടി ഏതെങ്കിലും മന്ത്രാലയത്തില്‍നിന്ന് നടന്നതായി പറയുന്നതും ഇതാദ്യമാകും. എന്നാല്‍ ഇത്രയേറെ വിമര്‍ശനത്തിന് ഇടയാകുന്ന ഒരു നടപടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മാത്രം ചെയ്യുമോയെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം വര്‍ധിച്ചുവരികയാണ്. അതിനിടെ, മാധ്യമവിലക്കിനോട് മറ്റു മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് കൂടി ചര്‍ച്ചയാകേണ്ടതുണ്ട്. അടിയന്തിരാവസ്ഥാ കാലത്തുപോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച നാടാണിത്. മുഖ്യധാരാ ദേശീയ മാധ്യമങ്ങളില്‍ രാമനാഥ് ഗോയങ്കെയുടെ ഇന്ത്യന്‍ എക്‌സ്പ്രസും സി.ആര്‍ ഇറാനിയുടെ സ്റ്റേറ്റ്‌സ്മാനും ഈ തന്റേടം കാണിച്ചവരാണ്.


ദരിദ്രരും നിരക്ഷരരുമായ കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയാണു മാധ്യമങ്ങള്‍. പലപ്പോഴായി സര്‍ക്കാരുകളുടെ ജയപരാജയം നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. നാടിന്റെ യഥാര്‍ഥ ചിത്രം അവര്‍ക്കു മുന്നിലെത്തിക്കുന്നത് വഴി ജനങ്ങളുടെ മനസിനെ രൂപപ്പെടുത്താനും ആ വികാരം തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കാനും മാധ്യമങ്ങള്‍ക്കു കഴിയും. ഇതെല്ലാമാണ് മാധ്യമങ്ങളെ പലരും ഭയപ്പെടാന്‍ കാരണം. രാജ്യത്തു മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ എപ്പോഴൊക്കെ ശ്രമങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അവര്‍ കൂടുതല്‍ കരുത്തായി ഉയിര്‍ത്തെഴുന്നേറ്റിട്ടേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി

Kerala
  •  2 months ago
No Image

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റി, വലഞ്ഞ് യാത്രക്കാര്‍

National
  •  2 months ago
No Image

പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

സയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു

uae
  •  2 months ago
No Image

റൂവി മലയാളി അസോസിയേഷൻ (ആർ എം എ ) നവംബർ 1 ന് കേരള പിറവി ദിനത്തിൽ ഓണാഘോഷം "ആർപ്പോ ഇറോറോ 2024" ലും ആർ എം എ പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങും സംഘടിപ്പിക്കുന്നു

latest
  •  2 months ago
No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago