HOME
DETAILS
MAL
ബഹ്റൈനിലെ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല
backup
March 08 2020 | 19:03 PM
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് (കോവിഡ്-19) ഭീതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ ഫോര്‍മുല വണ്‍ അന്താരാഷ്ട്ര കാറോട്ട മത്സരത്തില്‍ നിന്ന് കാണികളെ ഒഴിവാക്കിയതായി സംഘാടകരായ ബഹ്റൈൻ ഇന്‍റർനാഷണൽ സർക്യൂട്ട് അറിയിച്ചു.
ഈ മാസം 19നാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
നേരത്തെ മത്സരം ഉപേക്ഷിക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മത്സരം മാറ്റിവെക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.
ഇതോടെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമാകും സ്റ്റേഡിയത്തില്‍ ഉണ്ടാവുക. ബഹ്‌റൈനിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഫോര്‍മുല വണ്‍ മത്സരം കാണാനെത്താറുണ്ട്.
വലിയ അന്താരാഷ്ട്ര പരിപാടികള്‍ വൈറസ് പടരുന്നതിന് ചിലപ്പോള്‍ കാരണമായേക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മൽസരത്തിന്‍റെ ടിക്കറ്റ് വിൽപന നേരത്തെ നിർത്തി വെച്ചിരുന്നു. അതേ സമയം മത്സരം തല്‍സമയം ഓണ്‍ലൈനിലും ടെലിവിഷനിലും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ www.bahraingp.com ല്‍ ലഭ്യമാണ്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."