വേമ്പനാട്ട് കായലില്‍ 39 പേരുമായി സഞ്ചരിച്ച ഹൗസ് ബോട്ടിന് തീപിടിച്ചു ഒരാള്‍ക്ക് പരുക്ക്; ഒഴിവായത് വന്‍ദുരന്തം
കുട്ടനാട്: വേമ്പനാട്ട് കായലില്‍ 39 പേരുമായി സഞ്ചരിച്ച ഹൗസ് ബോട്ടിന് തീപിടിച്ചു.മഹാരാഷ്ട്ര സ്വദേശിയായ ഒരു വിദ്യാര്‍ഥിനിക്ക് പരുക്ക്. ഇന്നലെ വൈകിട്ട് 4.30 ഓടെ പുന്നമട സായികേന്ദ്രത്തിനു സമീപമായിരുന്നു അപകടം.ആലപ്പുഴ തോട്ടുങ്കല്‍ ഹൗസില്‍ തൊമ്മി ജോസഫിന്റെ ഉടമസ്ഥതയിലുളള 'സീകോ' എന്ന ഹൗസ്ബോട്ടിലാണ് തീപിടിത്തമുണ്ടായത്.
മഹാരാഷ്ട്ര അഗ്രിക്കള്‍ച്ചറല്‍ കോളജിലെ 34 വിദ്യാര്‍ഥികളും രണ്ട് ടീച്ചര്‍മാരും മൂന്ന് സഹായികളുമായിരുന്നു യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആലപ്പുഴയില്‍ നിന്ന് എത്തിയ അഗ്നിശമനസേനയും ബോട്ട് ജീവനക്കാരും സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അടുക്കളഭാഗത്തു സ്ഥാപിച്ചിരുന്ന ഇന്വെര്ട്ടറില് നിന്നാണ് അപകടമുണ്ടായതെന്ന് അഗ്നിശമനസേന അറിയിച്ചു.അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഡി. ബൈജു, ലീഡിങ് ഫയര്മാന് കെ. പത്മകുമാര്‍, ഫയര്മാന്മാരായ കൃഷ്ണദാസ്, സാബു, ബൈജു, രാജേഷ്കുമാര്‍, വി. ആര് ബിജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."