ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി തലശ്ശേരി നഗരം
തലശ്ശേരി: റെയില്‍വേ മേല്‍പ്പാലം പ്രവൃത്തി ആരംഭിച്ചത് മുതല്‍ തലശ്ശേരി നഗരത്തില്‍ ഗതാഗതകുരുക്കിന് ഇരട്ടപ്രഹരം. സാധാരണ ഉണ്ടാകുന്ന കുരുക്കിന് പുറമെ ശക്തമായ യാത്രാക്ലേശമാണ് തലശ്ശേരി നഗരത്തില്‍ അനുഭവപ്പെടുന്നത്. പാര്‍ക്കിങ് സ്ഥലം ഇല്ലാത്തതും പതിവുപോലെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്.
സമയം വൈകിയത് കാരണം പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ബസുകള്‍ തിരിച്ചു പോകേണ്ട ഗതികേടിലാണെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 25 മുതല്‍ ഫെബ്രുവരി 10 വരെയാണ് ഇതു വഴിയുള്ള ഗതാഗതം റെയില്‍വേ മേല്‍പ്പാലം വഴി ഗതാഗതം നിരോധിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ റോഡ്-ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം റോഡ്- മേലൂട്ട് മഠപ്പുര മേല്‍പ്പാലം-മണവാട്ടി ജങ്ഷന്‍ വഴിയും ചരക്ക് വാഹനങ്ങള്‍ എരഞ്ഞോളിപാലം-കൊളശ്ശേരി-കൊടുവള്ളി-ജില്ലാ കോടതി വഴിയുമാണ് കടത്തിവിടുന്നത്. പാനൂര്‍ ഭാഗത്ത് നിന്നും തലശ്ശേരിയിലേക്കുള്ള ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ കണ്ണിച്ചിറ വഴി വലത്തോട്ട് പോയി ടെമ്പിള്‍ ഗേറ്റ്, സൈദാര്‍ പള്ളിവഴി നഗരത്തിലെത്തണമെന്ന് ട്രാഫിക് പൊലിസ് അറിയിച്ചു.
നഗരത്തില്‍ നിലവില്‍ മിക്ക റോഡുകളുടെയും പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ മുതല്‍ രാത്രി വൈകും വരെ ഗതാഗതക്കിന് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. അവസ്ഥ തുടരുന്നതിനാല്‍ യാത്രക്കാര്‍ ട്രെയിന്‍ സര്‍വിസുകളെ ആശ്രയിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."