ബജറ്റില്‍ 22.5 കോടി രൂപ അനുവദിച്ചത് വലവൂര്‍ ട്രിപ്പിള്‍ ഐ.ടി നിര്‍മ്മാണത്തിന് കുതിപ്പേകും
പാലാ: സംസ്ഥാന ബജറ്റില്‍ 22.5 കോടി രൂപ അനുവദിച്ചത് വലവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കാമ്പസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകും.
കേന്ദ്രമാനവശേഷി മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുംസ്വകാര്യ മേഖലയും സംയുക്തമായാണ് നിര്‍മാണത്തിനുള്ള തുക ചെലവഴിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായാണ് ബജറ്റില്‍ തുക വകയിരുത്തിയത്.ആദ്യഘട്ടത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 65 കോടിരൂപയുടെ ഭരണാനുമതിയാണുള്ളത്.നിലവില്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. രാജ്യത്ത് ഇത്തരത്തില്‍ നിര്‍മിക്കുന്ന 20 ട്രിപ്പിള്‍ ഐടി പദ്ധതികളിലൊന്നാണ് വലവൂരിലേത്. വലവൂരില്‍ അനവദിച്ച സെന്ററിന്റെ ക്ലാസുകള്‍ നിലവില്‍ ആരംഭിച്ചുകഴിഞ്ഞു.പഠന സൗകര്യം പാലാ മേഖലയില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് താത്ക്കാലികമായി കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലാണ് കഴിഞ്ഞ വര്‍ഷം ആദ്യ ബാച്ചിന്റെ പ്രവേശനം ആരംഭിച്ചത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ നടത്തിവരുന്ന ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് പുറമേ നിരവധി കോഴ്‌സുകള്‍ ആരംഭിക്കും. ഇലക്ട്രോണിക്‌സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ പ്രവേശനം ലഭിക്കും. ഇത്തരം സ്ഥാപനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ തൊഴിലും പരിശീലനവും ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ ലക്ഷ്യമിട്ട് ക്യാമ്പസിന് സമീപം തന്നെ ഇന്‍ഫോസിറ്റി നിര്‍മ്മിക്കുവാനും കേരളസര്‍ക്കാരിന് പദ്ധതിയുണ്ട് .
ഇതിന് മുന്‍ ബജറ്റുകളില്‍ വിഹിതം അുവദിച്ചിരുന്നു . ജോസ് കെ മാണി എം.പിയുടെ പരിശ്രമ ഫലമായാണ് ട്രിപ്പിള്‍ ഐ.ടി കേരളത്തിന് അനവദിച്ചത്.കേരളാ സ്്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്ത 53 ഏക്കര്‍ സ്ഥലമാണ് ഐ.ഐ.ഐ.ടി എമ്മിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."