സ്‌കൂള്‍ സമയ മാറ്റം അംഗീകരിക്കില്ല: മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമയ മാറ്റം അനുവദിക്കാനാവില്ല എന്ന് കോഴികോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗം പ്രസ്താവിച്ചു. മദ്‌റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സ്‌കൂള്‍ സമയമാറ്റത്തെ കുറിച്ചുള്ള ആലോചന സര്‍ക്കാര്‍ ഉപേക്ഷിക്കണം.
കേരളത്തിലെ നിലവിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ ഉന്നതിക്കും പൊതുധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വരുന്നതിനും മദ്‌റസാ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്.
മദ്‌റസാ പ്രസ്ഥാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.വി അലി കുട്ടി അധ്യക്ഷത വഹിച്ചു.
കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി (സമസ്ത), അബ്ദുല്‍ അസീസ് അരിപ്ര, ഹംസ പുല്ലങ്കോട് (കെ.എന്‍.എം), അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട (കെ.എന്‍.എം മര്‍കസുദ്ദഅവ),മുഹമ്മദ് ഹസീന്‍ നൂറാനി, ഹസീബ് അസ്ഹരി (കാന്തപുരം സുന്നി), ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), മുജീബ് ഒട്ടുമ്മല്‍ (വിസ്ഡം), ഇബ്‌റാഹീം മുതൂര്‍, എ. മുഹമ്മദ്, ടി.പി അബ്ദുല്‍ ഹഖ്, എം പി. അബ്ദുല്‍ ഖാദര്‍, മന്‍സൂര്‍ മാടമ്പാട്ട്, നൂറുല്‍ അമീന്‍, പി മുഹമ്മദലി, ടി.പി അബ്ദുറഹീം, സലാം കാവുങ്ങല്‍, നൗഷാദ് കോപ്പിലാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."