HOME
DETAILS

പൊതുമേഖലയെ വില്‍ക്കുന്നത് മുതലാളിമാര്‍ക്ക് വേണ്ടിയെന്ന് വൈക്കം വിശ്വന്‍

  
backup
March 07, 2017 | 8:43 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


തലയോലപ്പറമ്പ്: വിദേശ-സ്വദേശ മുതലാളിമാര്‍ക്ക് കടവിറങ്ങാന്‍ വേണ്ടിയാണ് നാടിന്റെ സ്പന്ദനമായ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 104-ാം ദിനത്തില്‍ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കള്ളപ്പണക്കാരനെ പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പോലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇതിനായി കൃത്രിമമായി ശ്മശാന അന്തരീക്ഷം  സൃഷ്ടിക്കുകയാണ്. കേന്ദ്ര സ്ഥാപനമായ എച്ച്.എന്‍.എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളും.
ഇതിനായി ശക്തമായ ഇടപെടലും സമ്മര്‍ദ്ദവും സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന് കീഴില്‍ ഏറ്റവും നല്ല നിലയിലും ലാഭത്തിലും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണ് വെളളൂരിലേത്. ഇവിടുത്തെ ലാഭവിഹിതം എടുത്താണ് പേപ്പര്‍ കോര്‍പ്പറേഷനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലെ നഷ്ടം നികത്തുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പോലും ഇല്ലാതാക്കി നാട്ടില്‍ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ഗവണ്‍മെന്റിന്റെ ശ്രമം. ഇതിന്റെ ഭാഗമാണ് എച്ച്.എന്‍.എല്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള ധൃതിപിടിച്ച തീരുമാനവും.
രാജ്യത്തെ പാവപ്പെട്ടവരെയും തൊഴിലാളികളെയും ദുര്‍ബല വിഭാഗങ്ങളെയും അവഗണിച്ച് കൊണ്ടുള്ള നടപടികളാണ് കപട രാജ്യസ്‌നേഹം പറയുന്ന മോഡി സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. എച്ച്.എന്‍.എല്ലിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നു പറഞ്ഞ വൈക്കം വിശ്വന്‍ സ്വകാര്യവല്‍ക്കരണ നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍  പിന്മാറണമെന്നും ആവശ്യപ്പെട്ടു. ടി.എം ഷെറീഫ് അധ്യക്ഷനായിരുന്നു.  
യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍.രഘുനാഥന്‍, സംരക്ഷണ സമിതി കണ്‍വീനര്‍ ടി.ബി.മോഹനന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, ടി.വി.ബേബി, അജിത്ത് കുമാര്‍, ഡോ. സി.എം.കുസുമന്‍, യു.ചന്ദ്രശേഖരന്‍, ടി.വി.രാജന്‍, എം.യു.ജോര്‍ജ്ജ്, സരോജിനി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തിനു ശേഷം വൈക്കം വിശ്വന്‍ എച്ച്.എന്‍.എല്‍ എം.ഡി ആര്‍.ഗോപാലറാവുവുമായി കമ്പനി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാളക്കാരോടുള്ള ആദരവ്: ട്രെയിനില്‍ ടോയ്‌ലറ്റിന് സമീപം കിടന്നുറങ്ങിയ ജവാന്മാര്‍ക്ക് സീറ്റ് നല്‍കി ടിടിഇ; കൈയടിച്ച് സോഷ്യല്‍ മീഡിയ

Kerala
  •  13 days ago
No Image

കണ്ണാടിപ്പറമ്പില്‍ കൊമ്പന്റെ അഴിഞ്ഞാട്ടം: വാഹനങ്ങള്‍ തകര്‍ത്തു; പുലര്‍ച്ചെയോടെ ആനയെ തളച്ചു

Kerala
  •  13 days ago
No Image

നായനാർക്കൊപ്പം ഭിലായി നാളുകൾ

Kerala
  •  13 days ago
No Image

ഇന്ദിര ഗ്യാരണ്ടി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും: ശശി തരൂർ

Kerala
  •  13 days ago
No Image

എൽഡിഎഫിന് വോട്ട് നൽകിയാൽ ഫലം ബിജെപിക്ക്; എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുന്നു; രേവന്ത് റെഡ്ഡി

Kerala
  •  13 days ago
No Image

ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി; വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്

Kerala
  •  13 days ago
No Image

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 1,10,099 വോട്ടുകൾ

Kerala
  •  13 days ago
No Image

തലസ്ഥാനം പിടിക്കാൻ പ്രിയങ്ക; വട്ടിയൂർക്കാവിലും കൊല്ലത്തും പൊതുസമ്മേളനങ്ങൾ; ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്

Kerala
  •  13 days ago
No Image

ഹജ്ജ് മൂന്നാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി; ഏപ്രിൽ ആറ് വരെ അവസരം

Kerala
  •  13 days ago
No Image

മരണക്കയത്തിൽ 36 മണിക്കൂർ, ചുറ്റും കടൽ മാത്രം; അസം സ്വദേശിക്ക് രണ്ടാം ജന്മം നൽകി കോസ്റ്റ് ഗാർഡ്

Kerala
  •  13 days ago