HOME
DETAILS

സിനിമയിലെ സ്ത്രീ സാന്നിധ്യം ശക്തിപ്പെടണം: മന്ത്രി ബാലന്‍

  
backup
March 09, 2020 | 4:54 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a7

 

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മന്ത്രി എ.കെ ബാലന്‍. അഭിനയ രംഗത്തുപോലും പുരുഷന്റെ നിഴലായി സ്ത്രീ മാറുന്ന രീതിക്കു മാറ്റം വരണമെന്നും സ്ത്രീയുടെ വീക്ഷണ കോണില്‍നിന്നുള്ള സിനിമ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണു വനിതകളുടെ സംവിധാനത്തില്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്കു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതകളുടെ സംവിധാനത്തില്‍ സിനിമ നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായി 'ഡൈവോഴ്‌സ്' എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ, യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, പ്ലാനിങ് ബോര്‍ഡ് അംഗങ്ങളായ കെ.എന്‍ ഹരിലാല്‍, മൃദുല്‍ ഈപ്പന്‍, വനിതാ ശിശുവികസന വകുപ്പ് ഡയരക്ടര്‍ ടി.വി അനുമപ, കെ.എസ്.എഫ്.ഡി.സി ബോര്‍ഡ് അംഗം ഭാഗ്യലക്ഷ്മി, മാനേജിങ് ഡയരക്ടര്‍ എന്‍. മായ പങ്കെടുത്തു.


കൊല്ലം: കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് പൊതുവിതരണ സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനം ഭക്ഷ്യവിതരണ രംഗത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായി ജെ. ഉദയഭാനു (പ്രസിഡന്റ്), മീനാങ്കല്‍ കുമാര്‍ (വര്‍ക്കിങ് പ്രസിഡന്റ്), പി. ജി പ്രിയന്‍കുമാര്‍ (ജനറല്‍ സെക്രട്ടറി), മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ (ട്രഷറര്‍), മലയടി വിജയകുമാര്‍, കെ.പി വിശ്വനാഥന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 days ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  5 days ago
No Image

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം

Kerala
  •  5 days ago
No Image

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Kerala
  •  5 days ago
No Image

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

Kerala
  •  5 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  5 days ago
No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  5 days ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  5 days ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  5 days ago
No Image

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമന്നാവശ്യം

Kerala
  •  5 days ago