HOME
DETAILS

സ്ത്രീകളുടേയും കുട്ടികളുടേയും പദ്ധതികളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് അലംഭാവം

  
backup
March 09 2020 | 04:03 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-3

 


തിരുവനന്തപുരം: ലോക വനിതാ ദിനം ആഘോഷപൂര്‍വം കൊണ്ടാടുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതികളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കണക്കുകള്‍. മാര്‍ച്ച് എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 2019-20 സാമ്പത്തിക വര്‍ഷം വനിതാ, ശിശുക്ഷേമത്തിനായുള്ള ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ ആകെ ചെലവഴിച്ചത് 43.97 ശതമാനം തുക മാത്രമെന്ന് ധനകാര്യ വകുപ്പിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇതില്‍തന്നെ പദ്ധതികള്‍ക്കായി നീക്കിവച്ചതില്‍ 45.91 ശതമാനം തുക വനിതാ ശിശുക്ഷേമ വകുപ്പ് വിനിയോഗിച്ചപ്പോള്‍ സംസ്ഥാന വനിതാ ശിശുക്ഷേമ കോര്‍പറേഷന് ആകെ അനുവദിച്ച തുകയില്‍ 15.06 ശതമാനം മാത്രമാണ് ആറു പദ്ധതികള്‍ക്കായി ചെലവഴിച്ചത്. സംസ്ഥാന വനിതാ കമ്മിഷന്‍ 45.45 ശതമാനം ഫണ്ടും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കമ്മിഷന്‍ 80.25 ശതമാനം ഫണ്ടും ഇതുവരെ വിനിയോഗിച്ചിട്ടുണ്ട്.
ദേശീയ പോഷകാഹാര മിഷനില്‍ നിന്ന് 17.9 കോടി രൂപ സംസ്ഥാനത്തെ പദ്ധതിക്കായി ലഭിച്ചപ്പോള്‍ ഇതുവരെ ചെലവഴിച്ചത് 64.96 ലക്ഷം മാത്രം. അതായത് 3.63 ശതമാനം. സംസ്ഥാനത്തെ അങ്കണവാടികളെ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളാക്കി മാറ്റുന്നതിനു ലഭിച്ച 12 കോടിയില്‍ 3.44 കോടി മാത്രമേ ചെലവിട്ടുള്ളൂ. വളരെ സുപ്രധാനമായ നിര്‍ഭയ പദ്ധതിക്കായി 80 കോടി മാറ്റിവച്ചതില്‍ 14.4 കോടി ചെലവഴിച്ചപ്പോള്‍ ആകെ ചെലവായത് 18.01 ശതമാനം തുക മാത്രം.
വനിതാ ശിശുക്ഷേമ വകുപ്പും വനിതാ വികസന കോര്‍പറേഷനും വനിതാ കമ്മിഷനും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കമ്മിഷനുമെല്ലാം ചേര്‍ന്ന് 50 പദ്ധതികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 43.97 ശതമാനം തുക മാത്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago