കൊവിഡ് 19; രണ്ടു പേരെ കോട്ടയത്തേക്ക് മാറ്റി; ആംബുലന്‍സ് അയച്ചിട്ടും കുടുംബം വരാന്‍ തയ്യാറായില്ലെന്ന് ജില്ലാ കളക്ടര്‍
പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തിലുള്ളവര്‍ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഗ സാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം അദ്ദേഹം തള്ളി. ഇറ്റലിയില്‍ നിന്നെത്തിയ വിവരം അവര്‍ പുറത്തറിയിച്ചിരുന്നില്ല. ഇത് മറച്ചു വെച്ചതാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയാക്കിയതെന്നും കളക്ടര്‍ പറഞ്ഞു.
ഫെബ്രുവരി 29ന് നാട്ടില്‍ എത്തിയ ഇവര്‍ ഈ മാസം ആറാം തീയതിയാണ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കള്‍ അസുഖ ബാധിതരായതിനു ശേഷം ഞങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തുന്നത്.
പിന്നീട് ആരോഗ്യ ഉദ്യോഗസ്ഥര്‍ വിളിച്ച് സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന് മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. ആംബുലന്‍സ് അയച്ചിട്ടു പോലും കുടുംബം സഹകരിച്ചില്ല. സ്വന്തം വാഹനത്തില്‍ വരാനാണ് അവര്‍ തയാറായതെന്നും കളക്ടര്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ടയിലും സമീപപ്രദേശങ്ങളും കൊവിഡ് 19 മുന്‍കരുതല്‍ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. മാസ്‌കും സാനിറ്റൈസറും കിട്ടാനില്ല. എന്നാല്‍ വലിയവില വര്‍ധനവില്ലാതെ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."