അതിശൈത്യം: യു.എസില്‍ അഞ്ചുപേര്‍ മരിച്ചു
വാഷിങ്ടണ്‍: അതിശൈത്യത്തില്‍ മരവിച്ച് ആര്‍ട്ടിക് രാജ്യങ്ങള്‍. ശൈത്യത്തെ തുടര്‍ന്ന് യു.എസില്‍ അഞ്ചുപേര്‍ മരിച്ചു. തലമുറയിലെ ഏറ്റവും വലിയ തണുപ്പാണ് യു.എസില്‍ ഇപ്പോഴുള്ളതെന്ന്് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ മൈനസ് 29 ഡിഗ്രിവരെയാണ് താപനില. ഇത് 60 ഡിഗ്രിവരെയാവുമെന്ന് അധികൃതര്‍ അറിയിച്ചു. അതിശൈത്യത്തിന് കാരണം പോളാര്‍ വെര്‍ട്ടിക് സോണെന്നാണ് (ഉത്തര, ദക്ഷിണ ദ്രുവങ്ങള്‍ക്ക് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ മേഖല) ശാസ്ത്രജ്ഞരുടെ വിശദീകരണം.
യു.എസിലെ മിനി പൊലിസ്-സെന്റ് പോള്‍ മേഖലയില്‍ മൈനസ് 53 ഡിഗ്രിവരെ താപനില എത്തുമെന്നാണ് മുന്നറിയിപ്പ്. 1800കളിലാണ് മിനി പൊലിസില്‍ ഇത്രെയും താഴ്ന്ന താപനിലയുണ്ടായത്. ശൈത്യത്തെതുടര്‍ന്ന് മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളായ മിഷിഗണ്‍, ഇല്‍നോയി തെക്കന്‍ സംസ്ഥാനങ്ങളായ അലബാമ, മിസിസിപ്പി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഷിക്കാഗോയില്‍ ഇന്നലെ രാത്രി 26 ഡിഗ്രി ഫാരന്‍ഹീറ്റായിരിന്നു താപനില. 30 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഷിക്കാഗോയില്‍ ഇത്രയും താഴ്ന്ന നിലയില്‍ താപനിലയെത്തിയത്. തണുത്ത കാറ്റ് വീശുന്നതിനാല്‍ 55 ഡിഗ്രി തണുപ്പ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സേവന വിഭാഗം അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ദേശീയ കാലാവസ്ഥാ സേവന അംഗം റിക്കി കാസ്‌ട്രോ പറഞ്ഞു.
കാനഡ, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലും ശക്തമായ ശൈത്യമുണ്ട്. ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച ജനജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും പത്തു സെ. മീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടായി.
അതിനിടെ ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യമുണ്ടാവുന്നതിന്റെ കാരണം ആര്‍ട്ടിക്ക് മേഖലയില്‍ നിന്നുള്ള തണുത്ത കാറ്റാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു.
ഇത് സാധാരണയുള്ള കാറ്റിനെക്കാള്‍ അധികം തണുപ്പ് വടക്കെ ഇന്ത്യയിലുണ്ടാക്കും. തെക്കന്‍ യൂറോപില്‍നിന്നുള്ള കാറ്റാണ് വടക്കേ ഇന്ത്യയിലേക്ക് അടിക്കുന്നതെന്ന ഐ.എം.ഡി ലോങ് റേജ് ഫോര്‍കാസ്റ്റിങ് മേധാവി ഡി. ശിവാനന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."