ഇ.ഡിക്കു പിന്നാലെ റാണാ കപൂറിനെ വലയിലാക്കി സി.ബി.ഐയും
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത റാണാ കപൂറുമായി ബന്ധപ്പെട്ട ഏഴു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി സി.ബി.ഐ. റാണാകപൂറിനെതിരെ സി.ബി.ഐ ചുമത്തിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
റാണാ കപൂറുമായി ബന്ധപ്പെട്ട ഇടങ്ങളിലും മുംബൈയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഡി.എച്ച്.എഫ്.എല്‍, ആര്.കെ.ഡബ്ല്യു, ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലുമാണ് റെയ്ഡ് നടക്കുന്നത്. ഡി.എച്ച്.എഫ്.എല്ലിന്റെ ബാന്ദ്ര ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
2020 മാര്‍ച്ച് ഏഴിനാണ് സി.ബി.ഐ റാണാ കപൂറിനും യെസ് ബാങ്ക് സി.ഇ.ഒയ്ക്കും റാണാകപൂറിന്റെ കുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഡോയ്ട്ട് വെഞ്ച്വേഴ്സിനുഡി. എച്ച്.എഫ്.എല്ലിനുമെതിരെ ഡി.എച്ച്.എഫ്.എല്‍ പ്രൊമോട്ടര്‍ കപില്‍ വധാവനുമെതിരെ എഫ്.ഐ.ആര് ചുമത്തിയത്.
കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അനധികൃതമായി 600 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റാണാകപൂറിനെ അറസ്റ്റുചെയതതിന് ശേഷം റെയ്ഡ് നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുപ്പത് മണിക്കൂറോളോമാണ് റാണയെ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."