HOME
DETAILS

രേഷ്മയും ഇറ്റലിയില്‍ നിന്നാണ് വന്നത്; സ്വമേധയാ ഐസൊലേഷന്‍ സ്വീകരിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവിന്റെ കുറിപ്പ്

  
backup
March 09 2020 | 11:03 AM

corona-virus-spread-viral-fb-post2020

പത്തനംതിട്ടയിലെ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കൃത്യമായി വിവരമറിയിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മനപൂര്‍വം അവഗണിക്കുന്നവര്‍ക്കിടയിലാണ് ഇറ്റലി സന്ദര്‍ശിച്ച് കേരളത്തിലെത്തിയ മലയാളി യുവതി സ്വമേധയാ ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയായ രേഷ്മയെക്കുറിച്ച് നൗഷാദ് പൊന്മള എന്നയാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

പത്തനംതിട്ടയിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത അറിഞ്ഞു . അതില്‍ ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ ആ വിവരം മറച്ചു വെച്ച് വീട്ടില്‍ പോവുകയും, മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടയവുകയും ചെയ്തല്ലോ. ഇതേ സമയത്താണ് എന്റെ സുഹൃത്തിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്. പ്രിയ സുഹൃത്ത് രേഷ്മയും (Reshma Ammini )ഭര്‍ത്താവ് അകുല്‍ പ്രസാദും കഴിഞ്ഞ മാസം 21ന് ഇറ്റലിയില്‍ ആയിരുന്നു. ആ ദിവസങ്ങളിലാണ് ഇറ്റലിയില്‍ കൊറോണ വ്യാപകമാവുകയും ആളുകള്‍ മരിക്കുകയും ചെയ്തത്. അവര്‍ പിന്നീട് അവിടെ നിന്ന് ഡെന്മാര്‍ക്കില്‍ എത്തിയ ഉടനെ, അവിടെ യുള്ള ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു . വിവരങ്ങള്‍ അറിയിച്ചപ്പോള്‍ ഡോക്ടര്‍ അവിടെ വീട്ടില്‍ ഇരിക്കാനും, പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെടുകയാണ് ചെയ്തത് . രണ്ടാഴ്ചക്ക് ശേഷം ആണ് അവള്‍ നാട്ടിലേക്ക് ദോഹ വഴി തിരിച്ചു വരുന്നത്. ഡെന്മാര്‍ക്കിലും ദോഹയിലുമൊന്നും എയര്‍പോര്‍ട്ടില്‍ നിന്ന് കൊറോണ യെ കുറിച്ച് ചോദ്യങ്ങളോ, പരിശോധന യോ ഒന്നും ഉണ്ടായില്ലത്രേ. പിന്നീട് കൊച്ചിയിലെത്തിയ സമയത്താണ് ഇവിടെ എയര്‍പോര്‍ട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ എല്ലാം ശേഖരിച്ചിരുന്നത് . യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കുന്ന രാജ്യത്തെ സ്റ്റാമ്പും അവിടുന്ന് എക്‌സിറ്റ് ചെയ്യുന്ന രാജ്യത്തെ സ്റ്റാമ്പും മാത്രമേ പാസ്‌പോര്‍ട്ടില്‍ ഉണ്ടാവുകയുള്ളൂ.. ഇടക്ക് യാത്ര ചെയ്യുന്ന EU രാജ്യങ്ങളുടെ വിവരങ്ങളൊന്നും പാസ്‌പോര്‍ട്ടില്‍ കാണില്ല. അതുകൊണ്ടുതന്നെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് പാസ്‌പോര്‍ട്ട് നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റില്ല. യാത്രക്കാരന്‍ തന്നെ സ്വയം വിവരങ്ങള്‍ കൊടുക്കണം. അവള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്ത് , പോയ രാജ്യങ്ങളുടെ വിവരങ്ങള്‍ എല്ലാം നല്‍കി. കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നെ അങ്ങോട്ട് ചോദിച്ചു , ഇനി എന്തെങ്കിലും ചെക്കിങ് നടത്തണോ ioslation ആവശ്യമുണ്ടോ ഉണ്ടോ എന്നൊക്കെ. രണ്ടാഴ്ചയോളം ഡെന്മാര്‍ക്കില്‍ ioslation നടത്തി വന്നതുകൊണ്ട് , നിലവില്‍ ലക്ഷണം ഒന്നും ഇല്ലാത്തതിനാല്‍ ആവശ്യമില്ലാ എന്നായിരുന്നു മറുപടി. എന്നാല്‍, അവള്‍ ചെയ്തത് , ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സ്വയം വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും വീട്ടില്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപെട്ടു. മാത്രവുമല്ല അവള്‍ യാത്ര ചെയ്ത ടാക്‌സി ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ അടക്കം, അവളുടെ എയര്‍പോര്‍ട്ട് മുതലുള്ള എല്ലാ കോണ്ടാക്ട്‌സും രേഖപ്പെടുത്തിയിരുന്നു. ദിശയില്‍ വിളിച്ചു, നമ്പര്‍ ബിസി ആയിരുന്നതിനാല്‍, തൊട്ടടുത്ത phc യിലേക്ക് വിളിച്ച് കാര്യങ്ങള്‍ അവരെയും ധരിപ്പിച്ചു . ഇതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി എന്താണെന്ന് അറിയണം. 'ഈ ആരോഗ്യ വകുപ്പും മന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ഇത്ര ബുദ്ധിമുട്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നത് അവള്‍ക്കും സമൂഹത്തിനും വേണ്ടിയല്ലേ, എന്നിട്ട് അവള്‍ കാരണം മറ്റൊരാള്‍ക്കും ഒരു പ്രശ്‌നം വരാന്‍ പാടില്ല എന്ന് കരുതിയാണ് പരമാവധി ശ്രദ്ധ എടുക്കുന്നത്' എന്ന്. ഇതുകേട്ടപ്പോള്‍ എന്റെ സുഹൃത്തിനെ കുറിച്ച് എനിക്ക് ഒരുപാട് അഭിമാനം തോന്നി. പ്രത്യേകിച്ച് ഇന്നത്തെ ഈ വാര്‍ത്ത കൂടി കേട്ടപ്പോള്‍. അവള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷണത്തിലാണ്. ഇന്ന് വിളിച്ചിരുന്നു, ശൈലജ ടീച്ചറുടെ പത്ര സമ്മേളനം കണ്ട്. എന്നിരുന്നാലും ഇനിയും കുറച്ചുദിവസം കൂടി ഐസോലേഷന്‍ ഇരിക്കാന്‍ തന്നെയാണ് രേഷ്മയുടെ തീരുമാനം. അത് അവള്‍ക്കുവേണ്ടി മാത്രമല്ല, നമുക്കും ഈ സമൂഹത്തിനു കൂടിയാണ് .. ഇതുപോലെ ഒരുപാട് പേരുണ്ടാകും.. രേഷ്മയെ പോലെ.. നിതാന്ത ജാഗ്രത കാണിക്കുന്ന ഇത്തരം ആളുകള്‍ തന്നെയാണ് നമ്മുടെ സമൂഹത്തിന് ഒരു മുതല്‍ക്കൂട്ട്. ഒരുപാട് അഭിമാനം... സുഹൃത്തേ..!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago