ജനാധിപത്യം: കാലിക വിചാരങ്ങള്‍ ഉയര്‍ന്നുവരണം
#പിണങ്ങോട് അബൂബക്കര്‍
9847700450
വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ പലപ്പോഴും ജനഹിതം ചൂളിപ്പോകാറുണ്ടണ്ട്. ജനഹിതം പ്രതിഫലിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയില്‍ പൂര്‍ണാര്‍ഥത്തില്‍ പലപ്പോഴും സംഭവിക്കുന്നില്ല. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്ക് 31 ശതമാനം വോട്ട് കിട്ടിയപ്പോള്‍. 69 ശതമാനം കിട്ടിയവര്‍ നിയമാനുസൃത പ്രതിപക്ഷം പോലുമല്ലാത്ത അവസ്ഥയാണുള്ളത്. 51 ശതമാനമെങ്കിലും വോട്ട് നേടുന്ന പാര്‍ട്ടികള്‍ മാത്രമേ ഭരിക്കാന്‍ പാടുള്ളൂ. അതാണ് ജനാധിപത്യ ധാര്‍മികത. അല്‍പം ചെലവു കൂടിയാലും ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയ രണ്ടണ്ടുപേര്‍ വീണ്ടണ്ടും മത്സരിക്കട്ടെ. കുറഞ്ഞ വോട്ട് കിട്ടിയ പാര്‍ട്ടികള്‍ക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടണ്ടാവരുത്. ജാമ്യസംഖ്യയും കുത്തനെ കൂട്ടണം. ഇപ്പോള്‍ നാമമാത്ര സംഖ്യയാണ്.
പാര്‍ലമെന്റില്‍ എത്ര അംഗങ്ങളുണ്ടാവണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഒരു പാര്‍ലമെന്റ്് മണ്ഡലത്തില്‍ എത്ര വോട്ടര്‍മാരാണ് വേണ്ടണ്ടതെന്ന് വ്യവസ്ഥയില്ല. ലക്ഷദ്വീപ് സമൂഹങ്ങളില്‍ അര ലക്ഷത്തില്‍ താഴെ വോട്ടര്‍മാരുള്ളപ്പോള്‍ മറ്റുപല നിയോജകമണ്ഡലങ്ങളിലും ദശലക്ഷങ്ങളാണ് വോട്ടര്‍മാര്‍. വികസനങ്ങള്‍ക്കു മാത്രമല്ല അംഗങ്ങള്‍ക്കു വോട്ടര്‍മാരുമായി ബന്ധപ്പെടുന്നതിനും അവരെ അറിയുന്നതിനും അവര്‍ക്ക് അറിയുന്നതിനും ഇതു തടസമാണ്. കാലിക മാറ്റങ്ങള്‍ അനിവാര്യമാണ്്. പത്തുലക്ഷം വോട്ടര്‍മാര്‍ക്ക് ഒരു പ്രതിനിധി പാര്‍ലമെന്റില്‍, മൂന്നു ലക്ഷം വോട്ടര്‍മാര്‍ക്ക് ഒരു പ്രതിനിധി നിയമസഭയില്‍ എന്നിങ്ങനെ ഭരണഘടനാ ഭേദഗതിയിലൂടെ ക്രമീകരിക്കാവുന്നതേയുള്ളൂ. പിടിയിലൊതുങ്ങാത്ത ഒരു സമൂഹത്തെ ഒരു ജനപ്രതിനിധിക്ക് പ്രതിനിധീകരിക്കാനാവില്ലല്ലോ.
പണവും പ്രചാരവും ഉണ്ടെങ്കില്‍ ആര്‍ക്കും ജയിച്ചുകയറാമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ജയിച്ചുപോകുന്നവരെ തിരിച്ചുവിളിക്കാന്‍ വോട്ടര്‍മാര്‍ക്ക് അധികാരമില്ല. കാലും ഉടലും മാറി ജനാധിപത്യത്തെ പരിഹസിക്കുന്നവരെ ശിക്ഷിക്കാനും വകുപ്പില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പോലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങള്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ന്യൂനപക്ഷ, ദലിത് സംവരണ സീറ്റുകളായി മാറിക്കൊണ്ടണ്ടിരിക്കണം. മരണം വരെ ചിലര്‍ക്കു സീറ്റ് കൈയടക്കിവയ്ക്കാനുള്ള അവസരം ഇതിലൂടെ ഇല്ലാതാവും. ജനാധിപത്യത്തില്‍ അവസരങ്ങള്‍ ഒരു പ്രധാന ഘടകമാണ്.
പൂര്‍വകാലങ്ങളില്‍
കേരളത്തില്‍ കുലശേഖര രാജാക്കന്മാരുടെ കാലത്ത് വ്യവസ്ഥാപിത ഭരണസമ്പ്രദായമുണ്ടണ്ടായിരുന്നു. ജനങ്ങളെ ഭരണവുമായി അടുപ്പിക്കുന്നതായിരുന്നു ആ സംവിധാനത്തിന്റെ മൗലിക ഘടകം. നാടുകളെ ദേശങ്ങളായി വിഭജിച്ച് അതാതു പ്രദേശങ്ങളില്‍ നാട്ടുകൂട്ടങ്ങളുണ്ടണ്ടാക്കിയിരുന്നു. ഈ നാട്ടുകൂട്ടങ്ങള്‍ക്ക് ഭരണസംവിധാനങ്ങളെ തിരിച്ചറിയാനും പ്രതിനിധീകരിക്കാനും അവസരമുണ്ടണ്ടായിരുന്നു. താവഴികള്‍, അധികാരി, പടനായകന്‍, കീഴ്പടനായകന്‍, ഭണ്ഡാരം കാപ്പാന്‍, മതില്‍ നായകന്‍, തീയ്യ മാറുവാന്‍ (പൊലിസ് ഉദ്യോഗസ്ഥന്‍) തിരുവായ് എന്നിങ്ങനെ പല അധികാരികളെ നിശ്ചയിച്ച മനോഹരമായ ജനപങ്കാളിത്തമുള്ള ഭരണസംവിധാനമായിരുന്നു അത്. (കേരള ചരിത്രം എ. ശ്രീധരമേനോന്‍ പേജ്: 122) ഇപ്പറഞ്ഞ ഉദ്യോഗസ്ഥരില്‍ ആരെ സംബന്ധിച്ചെങ്കിലും അഭിപ്രായവ്യത്യാസമുണ്ടണ്ടായാല്‍ അത് നാട്ടുകൂട്ടങ്ങളില്‍ ഉന്നയിക്കാനും പരിഹാരമുണ്ടണ്ടാക്കാനും സാധിച്ചിരുന്നു. ഇപ്പോള്‍ എംഎല്‍.എമാരെയും എം.പിമാരെയും ചോദ്യം ചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ഏറെ പ്രയാസമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അടിമുടി ഒരു പൊളിച്ചെഴുത്ത് അനിവാര്യമാകുന്നുണ്ടണ്ട്.
വോട്ടിങ് യന്ത്രം
ഒരു മനുഷ്യനിര്‍മിത ഉപകരണം 100 ശതമാനം കുറ്റമറ്റതാണെന്ന് ആരവകാശപ്പെട്ടാലും വസ്തുതയായിരിക്കില്ല. എങ്കിലും ഇന്ത്യന്‍ വോട്ട് ഉപകരണങ്ങള്‍ പറയത്തക്ക അപാകതയില്ലാതെ മുന്നോട്ടുപോകുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ ചില കമ്പനികളെ ഉപയോഗിച്ച് വന്‍ പണം മുടക്കി ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൃത്രിമ മാര്‍ഗത്തിലൂടെയാണ് ജയിച്ചുകയറുന്നത് എന്ന ഹാക്കറുടെ അവകാശവാദം തള്ളിക്കളയാനാവില്ല. ഡല്‍ഹി പൊലിസ് കണ്ണില്‍ പൊടിയിടാന്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു എന്നത് നേരാണ്. പക്ഷെ തുടരന്വേഷണം എങ്ങുമെത്താനിടയില്ല.
201 സീറ്റ് കിട്ടണ്ടിയിരുന്ന കോണ്‍ഗ്രസിനെ 44ല്‍ തളച്ചത് പണം മുടക്കി ബി.ജെ.പി നടത്തിയ ഇലക്ട്രോണിക് തട്ടിപ്പാണെന്ന വാദം ലോകസമൂഹത്തിനു മുന്‍പില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പരിഹാസ്യമാക്കുന്നു. ബാലറ്റിലേക്ക് തിരിച്ചുവരില്ലെന്ന വാശി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുണ്ടനിന്നുണ്ടായത് ശരിയായില്ല. ഭാരതത്തിലെ പൗരര്‍ക്ക് അവരുടെ ഭാഗധേയം നിര്‍ണയിക്കാന്‍ പൂര്‍ണ അധികാരമുണ്ടണ്ട്. പൊതുസമൂഹത്തിനും പാര്‍ലമെന്റിലും മാധ്യമങ്ങളിലും ചര്‍ച്ച നടക്കട്ടെ. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ,് വിധികര്‍ത്താക്കളല്ല. ജനഹിതം പ്രതിഫലിപ്പിക്കാന്‍ ഉപകരണങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ബാലറ്റ് തിരിച്ചുവരുന്നതിന് ആവശ്യമായ പണച്ചെലവും സമയ ദൈര്‍ഘ്യവും പരിഗണിക്കേണ്ടണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ നേരിടുക തന്നെ വേണം. മുടന്തിയല്ല ജനാധിപത്യം വളരേണ്ടതും സഞ്ചരിക്കേണ്ടതും നിലനില്‍ക്കേണ്ടതും.
വോട്ടിങ് യന്ത്രത്തിലെ തകരാറ് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ രാഷ്ട്രീയവല്‍കരിച്ച് രക്ഷപ്പെടാന്‍ നടത്തിയ നീക്കം ശരിയായില്ല. സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടണ്ടിയിരുന്നത്.
നടേശ വിശേഷം
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ അറിയപ്പെട്ട മദ്യവ്യവസായി കൂടിയാണ്. ജാതീയത വിപണനവസ്തുവാക്കി ലാഭം കൊയ്യുന്ന പലരും കേരളത്തിലുണ്ടണ്ട്. ജാതീയതയും വര്‍ഗീയതയും സൗകര്യപൂര്‍വം കൊണ്ടുനടക്കുന്നവരാണ് ഭരണാധികാരികള്‍. വോട്ട് മുതലാളിമാരെ വെറുപ്പിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കോഴിക്കോട്ടെ മാന്‍ഹോളില്‍ ശ്വാസംകിട്ടാതെ ബുദ്ധിമുട്ടിയ സഹോദരനെ രക്ഷിക്കാനിറങ്ങി മരണമടഞ്ഞ ഒരു മുസ്‌ലിമിനെ കുറിച്ച് നടേശന്‍ നടത്തിയ പ്രസ്താവന കേരളീയര്‍ കേട്ടത് ലജ്ജാഭാരത്തോടെയാണ്. ഇനിയും മോദി വരുമെന്നാണ് നടേശന്‍ ഈയിടെ പറഞ്ഞതെങ്കിലും പ്രധാന സര്‍വേകളിലൊന്നും മോടിയില്ല. കേരളം എല്‍.ഡി.എഫ് പിടിക്കുമെന്നും നടേശന്‍ പറഞ്ഞിട്ടുണ്ടണ്ട്. മകന്‍ തുഷാറിനെ ഏതു വിധേനയെങ്കിലും എം.പിയാക്കണമെന്ന ഏക ലക്ഷ്യമാണ് ഇപ്പോള്‍ ഈ അച്ഛനുള്ളത്. സി.പി.എമ്മിനെ വെറുപ്പിക്കാതെ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് നടേശ മതം.
തെരഞ്ഞെടുപ്പ് വരും പോകും. ചിലര്‍ ജയിക്കും. ചിലര്‍ തോല്‍ക്കും. അതൊക്കെ നാട്ടുനടപ്പ്. പക്ഷെ ഒരു ജാതിസംഘടനയുടെ നേതാവിന് ധൈര്യപൂര്‍വം ഒരു രാഷ്ട്രീയ സംഘടനയില്‍ അംഗത്വമെടുത്തു രാഷ്ട്രീയം പറയലല്ലേ ഭംഗി.
പ്രിയങ്ക രക്ഷപ്പെടുത്തുമോ?
80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ 73ലും കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ചുകയറി. പ്രാദേശിക ദേശീയ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചപ്പോള്‍ താമരയ്ക്കു കിട്ടിയ ആനുകൂല്യം. ഇത്തവണയും ബിജെ.പി വിരുദ്ധര്‍ ഒന്നിച്ചുനില്‍ക്കാന്‍ തയാറായിട്ടില്ല. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസ് ഇല്ലാതെ മത്സരിക്കാനാണ് തയാറായത്. കോണ്‍ഗ്രസാണെങ്കില്‍ 80 സീറ്റിലും തനിച്ചു മത്സരിക്കും.
അഞ്ചു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേരിയ സാധ്യതയുള്ളത്. കൂടിയാല്‍ അത് 12ലെത്തും. എന്നാല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി സഖ്യമുണ്ടായാല്‍ ബി.ജെ.പിയെ 20ല്‍ താഴെയെത്തിക്കാന്‍ കഴിയും. പ്രിയങ്ക ഗാന്ധിയെ അവതരിപ്പിച്ചാല്‍ കൂടുതല്‍ വോട്ട് നേടാനാവുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതുണ്ടായേക്കാം. എന്നാല്‍ വോട്ട് വിഭജനമുണ്ടാവുമെന്ന് ഉറപ്പ്. ഗുണഫലം ബി.ജെ.പിക്ക് ലഭിക്കുമെന്ന് ചുരുക്കം. കോണ്‍ഗ്രസ് വല്യേട്ടന്‍ ഭാവം വെടിയണം.
പ്രായോഗിക രാഷ്ട്രീയം പഠിച്ചു മനസിലാക്കി പ്രാദേശിക പാര്‍ട്ടികളെ പരിഗണിച്ച് വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് സന്നദ്ധമായാല്‍ ബി.ജെ.പിയെ തളയ്ക്കാന്‍ പ്രയാസമില്ല. അവസരം നഷ്ടപ്പെടുത്തിയാല്‍ ചരിത്രം ആര്‍ക്കും മാപ്പു നല്‍കില്ല.
ഗവര്‍ണറെന്ന ബാധ്യത
അടിച്ചേല്‍പ്പിച്ച ബാധ്യതയാണ് ഗവര്‍ണര്‍മാര്‍. കൊളോണിയന്‍ ശേഷിപ്പിന്റെ ഇന്ത്യന്‍ അടയാളം. കേന്ദ്ര ഭരണത്തെ സഹായിക്കുന്നതിന് നിശ്ചയിക്കപ്പെട്ട ഏജന്‍സികള്‍ എന്നും പറയാം. ഇവരെ രാജകുമാരന്മാരെ പോലെ പോറ്റാന്‍ ഇന്ത്യന്‍ ജനത ഓരോവര്‍ഷവും എത്ര കോടികളാണ് ചെലവഴിക്കേണ്ടണ്ടി വരുന്നത്.
ഇവര്‍ ജനപ്രതിനിധികള്‍ അല്ല. എന്നാല്‍ ജനപ്രതിനിധികളുടെ മുകളിലാണ് ഇവരുടെ സ്ഥാനം. എന്താണ് ജോലി. വര്‍ഷത്തിലൊരിക്കല്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ എഴുതിക്കൊടുക്കുന്ന നയപ്രഖ്യാപനം വായിക്കുക. ബില്ലുകളില്‍ ഒപ്പിടുക, സന്ദര്‍ശകരെ സ്വീകരിക്കുക, രാജകൊട്ടാരങ്ങളില്‍ പരിവാരങ്ങളും പരിചാരകരുമായി ഉണ്ടണ്ട് ഉറങ്ങി വിശ്രമിച്ച് വിനോദിച്ച് ജീവിക്കുക.
70 വര്‍ഷം പിന്നിട്ട ഭാരതത്തില്‍ 40 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് നാണം മറയ്ക്കാന്‍ മതിയായ വസ്ത്രങ്ങളില്ല. കയറിക്കിടക്കാന്‍ ഇടമില്ല. പേര് എഴുതാന്‍ അറിയുന്ന അക്ഷരാഭ്യാസമില്ല. 'കാല്‍' വയര്‍ നിറയ്ക്കാന്‍ വകയില്ല. ഈ നാട്ടിലാണ് 28 രാജകുമാരന്മാരെ നമ്മള്‍ ഈ വിധം പോറ്റി വളര്‍ത്തുന്നത്. ഇതവസാനിപ്പിച്ചുകൂടേ? ഭരണഘടനയില്‍ അന്ന് എഴുതിവച്ചത് ലോകാവസാനം വരെ തുടരേണ്ടണ്ടതുണ്ടേണ്ടാ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."