നിര്‍മാണമേഖലയെ തളര്‍ത്തി സിമന്റ് വില വര്‍ധന; നാളെ മുതല്‍ 50 രൂപ വീതം കൂടും
#സുനി അല്‍ഹാദി
കൊച്ചി: പ്രളയത്തില്‍ നഷ്ടപ്പെട്ട വീടുകള്‍ വച്ചുനല്‍കുന്നതുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കി സംസ്ഥാനത്ത് സിമന്റ് കമ്പനികള്‍ വീണ്ടും വില കൂട്ടുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് സിമന്റിന് വില കൂട്ടുന്നത്. ഈ അടുത്തകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള വര്‍ധനയാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
ബാഗൊന്നിന് 50രൂപ വീതമാണ് വര്‍ധിപ്പിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 350370 രൂപവരെയാണ് സിമന്റ് വില. ഇത് നാളെമുതല്‍ 400420രൂപ വരെയാകും. ഇത് സംബന്ധിച്ചുള്ള സിമന്റ് കമ്പനികളുടെ നിര്‍ദേശം വിതരണക്കാര്‍ക്ക് ലഭിച്ചു കഴിഞ്ഞു. നേരത്തെ തന്നെ വില കൂട്ടുന്നതിനുള്ള നടപടികള്‍ കമ്പനികള്‍ സ്വീകരിച്ചിരുന്നു. വില കൂട്ടുന്നതിനുമുന്നോടിയായി കമ്പനികള്‍ ഇന്‍വോയ്‌സ് വില കൂട്ടിയിരുന്നു. യാഥാര്‍ഥ മാര്‍ക്കറ്റുവിലയേക്കാള്‍ 50രൂപ കൂട്ടിയാണ് വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്. ഇത് വ്യാപാരികള്‍ക്ക് ക്രെഡിറ്റ് നോട്ട് ഡിസ്‌ക്കൗണ്ടായി നല്‍കിയിരുന്നു. വില വര്‍ധനവ് വരുമ്പോള്‍ ഡിസ്‌ക്കൗണ്ട് പിന്‍വലിക്കുന്നതാണ് രീതി. ഇതുപ്രകാരം നല്‍കിയിരുന്ന 50രൂപ ഡിസ്‌ക്കൗണ്ട് പിന്‍വലിച്ചുകൊണ്ടാണ് നാളെ മുതല്‍ ബാഗൊന്നിന് 50 രൂപ വീതം കൂട്ടുന്നത്. കേരളത്തില്‍ എട്ടരലക്ഷം ടണ്‍ സിമന്റാണ് ഒരു മാസം വില്‍പന നടത്തുന്നതിരിക്കെ 100 കോടി രൂപയാണ് കേരളത്തില്‍ നിന്നും അധികമായിട്ട് കമ്പനികള്‍ക്ക് വില വര്‍ധനയിലൂടെ ഫെബ്രുവരിമാസം മാത്രം ലഭിക്കുന്നത്. കേരളത്തില്‍ മാത്രമാണ് നാളെമുതല്‍ സിമന്റ് വില വര്‍ധിക്കുന്നത്.
തമിഴ്‌നാട്,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ വില വര്‍ധിക്കുമെങ്കിലും നിലവിലെ വില 200ല്‍ താഴെയായതിനാല്‍ ഇത്രത്തോളം ബാധിക്കില്ല. ആറുമാസമായി സിമന്റ് വില വര്‍ധിപ്പിക്കാനുള്ള യാതൊരുസാഹചര്യവും കേരളത്തില്‍ ഇല്ലെന്നിരിക്കെയാണ് വന്‍തോതില്‍ വര്‍ധനവ് നടപ്പാക്കുന്നതെന്ന് സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി 'സുപ്രഭാത'ത്തോട് പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കെ സിമന്റിന് ആവശ്യക്കാര്‍ കുറവാണ്. മാത്രവുമല്ല ഉല്‍പാദ ചിലവ് വര്‍ധിച്ചതായും കരുതുന്നില്ല. ഇലക്ഷന്‍ ഫണ്ടിലേക്ക് വന്‍തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണോ വില വര്‍ധനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കുംകണക്കാക്കുന്ന തുകയെയും സിമന്റ് വില വര്‍ധന സാരമായി ബാധിക്കും. ബാഗ് ഒന്നിന് 50 രൂപ വര്‍ധിപ്പിക്കുന്നതുവഴി വന്‍കിട പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക തികയാതെ വരും. ടെന്‍ഡര്‍ നടപടികളെയും സാരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."