ലോണ്‍ നല്‍കിയില്ല; ബാങ്ക് 16.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
മഞ്ചേരി: കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കാമെന്നു വാഗ്ദാനം നല്കി പണം നല്‍കാതിരുന്ന ധനലക്ഷ്മി ബാങ്ക് മഞ്ചേരി ശാഖ 16,25,000 രൂപ പലിശയടക്കം നഷ്ടപരിഹാരമായി നല്കാന് ജില്ലാ ഉപഭോക്തൃ കോടതി വിധി.
ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.വി അന്‍വര്‍ നല്കിയ പരാതിയിലാണ് ജഡ്ജി എ. വിജയന്, അംഗങ്ങളായ മദനവല്ലി, മിനിമാത്യു എന്നിവര്‍ വിധി പറഞ്ഞത്. മറ്റൊരു ബാങ്കിലുണ്ടായിരുന്ന വായ്പ അവസാനിപ്പിച്ചു മഞ്ചേരി ധനലക്ഷ്മി ബാങ്കിലേക്കു മാറ്റുകയായിരുന്നു. കുറഞ്ഞ പലിശനിരക്കില്‍ തുകനല്കാമെന്നു ബാങ്ക് അധികൃതര്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, വാഗ്ദാനം ചെയ്ത തുക നല്കാന് ബാങ്ക് തയാറായില്ല. തുടര്‍ന്നു പഴയ ബാങ്കിലേക്കുതന്നെ പരാതിക്കാരനു തിരിച്ചുപോകേണ്ടിവന്നു. ഇതിനിടയില്‍ 15 ലക്ഷം രൂപ പരാതിക്കാരനില്‍നിന്നു ബാങ്ക് ഈടാക്കുകയും ചെയ്തു. ഇത് അന്യായമാണെന്നു കോടതി കണ്ടെത്തി. പരാതിക്കാരനു വേണ്ടി അഡ്വ. കെ.വി സാബു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."