സഊദിയിലേക്ക് പ്രവേശിക്കുന്ന സമയം ശരിയായ ആരോഗ്യ വിവരം നൽകിയില്ലെങ്കിൽ അഞ്ചു ലക്ഷം റിയാൽ പിഴ
ജിദ്ദ: സഊദിയിൽ പ്രവേശിക്കുന്നവർ എൻട്രി പോയിന്റുകളിൽ ശരിയായ ആരോഗ്യവിവരം രേഖപ്പെടുത്തണമെന്ന് അധികൃതർ കർശനമായ മുന്നറിയിപ്പ് നൽകി.സഊദിയിൽ പുതിയ വിസയിൽ എത്തുന്നവരും, അവധി കഴിഞ്ഞു റീ എൻട്രി വിസയിൽ എത്തുന്നവരുമായ വിദേശികളും സഊദിയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ചെത്തുന്ന സ്വദേശികൾക്കുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.രാജ്യത്ത് നിന്നും പുറത്ത് പോയ ശേഷം സന്ദർശിച്ച രാജ്യങ്ങൾ, ഇപ്പോഴത്തെ രോഗ വിവരം, രോഗ ലക്ഷണങ്ങൾ എന്നിവയെ കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങൾ അധികൃതർക്ക് നൽകണം. അല്ലാത്ത പക്ഷം നിയമ ലംഘനമായി കണക്കാക്കി ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.ശരിയായ വിവരം നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്യുന്നവർക്ക് അഞ്ചുലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.രാജ്യത്ത് നിന്ന് പുറത്തു പോയി ഇറാൻ സന്ദർശിച്ച ശേഷം ആ വിവരം അധികൃതർക്ക് മുന്നിൽ വെളിപ്പെടുത്താതിരുന്ന സ്വദേശികളാണ് അധികൃതരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് രാജ്യത്തേക്ക് കൊറോണ വൈറസ് എത്തിച്ചത്. രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ച കോവിഡ് 19 ബാധകളിൽ ബഹുഭൂരിഭാഗവും ഇറാൻ വഴിയാണ് രാജ്യത്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."