ചേനായിക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു; 10.8 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി
പേരാമ്പ്ര: വടകര കൊയിലാണ്ടി താലൂക്കുകള്‍ക്ക് പുറമെ പേരാമ്പ്ര കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങളും പേരാമ്പ്ര വേളം പഞ്ചായത്തുകള്‍, എടവരാട് വേളം പെരുവയല്‍ പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ചേനായി കടവു പാലം നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് 10.8 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി.
2015ല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ 4.7 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കുകയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വര്‍ക്ക് ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം അന്തിമ രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
129. 40 മീറ്റര്‍ നീളം വരുന്ന പാലത്തിന് 26 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളും, 25.70 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളുമാണുണ്ടാകുക.
7.5 മീറ്റര്‍ ടാറിങും 1.5 മീറ്റര്‍ വീതം നടപ്പാതകളും ഉള്‍പ്പെടെ 10.5 മീറ്ററാണ് പാലത്തിന്റെ വീതി. പേരാമ്പ്ര ഭാഗം 210 മീറ്ററും വേളം ഭാഗം 220 മീറ്ററും ഉള്‍പ്പെടെ 430 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. ഇരു കരയിലും വരുന്ന പ്രധാന പില്ലറുകള്‍ ഉറപ്പിക്കുന്നതിനുള്ള പാറ പരിശോധന നേരത്തെ കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."