HOME
DETAILS

ഗോള്‍വാള്‍ക്കറെ വെള്ളപൂശുന്നത് വെറുതെ

  
backup
March 09 2020 | 19:03 PM

white-washing-golwalker-2020

 


ആ ര്‍.എസ്.എസിന്റെ താത്വികനായ എം.എസ് ഗോള്‍വാള്‍ക്കര്‍ തന്റെ വര്‍ഗീയ ചിന്തകളും മുസ്‌ലിം വിരോധവും വെടിഞ്ഞിരുന്നുവെന്നും ഇന്ത്യയുടെ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചുവെന്നും പറഞ്ഞ് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ മത നിരപേക്ഷകരുടേയും ന്യൂനപക്ഷങ്ങളുടേയും വേദികളില്‍ പ്രത്യക്ഷപ്പെടാനും തുടങ്ങിയിരിക്കുന്നു. തന്റെ പഴയ ചിന്താഗതികളെ അടിസ്ഥാനമാക്കി ഗോള്‍വാള്‍ക്കറെ ക്രൂശിക്കരുതെന്നാണ് ഇവരാവശ്യപ്പെടുന്നത്.


ആര്‍.എസ്.എസിന്റെ ബൈബിളായ ഗോള്‍വാള്‍ക്കറുടെ വിചാരധാരയെ രണ്ട് വര്‍ഷം മുമ്പ് ആര്‍.എസ്.എസ് നേതാവ് തള്ളിപ്പറഞ്ഞത് നാം വായിച്ചിരുന്നു. ഇത് ഒരു സംഘി തന്ത്രം മാത്രമാണ്. വിചാര ധാരയില്ലെങ്കില്‍ പിന്നെ ആര്‍.എസ്.എസിന് എന്ത് ആയശയമാണുള്ളത്? അവര്‍ക്കെന്നും വിളമ്പാനുള്ളത് ന്യൂനപക്ഷവിരോധവും ഹിന്ദുത്വവുമാണ്. അത് തികച്ചും വര്‍ഗ വെറിയില്‍ അധിഷ്ഠിതവുമാണ്. ഇതില്‍ നിന്ന് പിന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് പ്രവൃത്തിയിലാണ് അവര്‍ തെളിയിക്കേണ്ടത്. ഗോള്‍വാള്‍ക്കറുടെ മുഖത്ത് മാത്രം മുണ്ടിട്ടത് കൊണ്ട് കാര്യമില്ല. ഭരണഘടനയേയോ, ദേശീയ പതാകയേയോ ദേശീയ ഗാനത്തേയോ അവര്‍ അംഗീകരിക്കുന്നില്ല. അവരുടെ ഒരു വേദിയിലും ദേശീയ പതാക ഉയര്‍ത്തുകയോ ദേശീയ ഗാനം പാടുകയോ ചെയ്യുന്നില്ല.


ബ്രിട്ടിഷ് ഭരണത്തെ എതിര്‍ക്കാന്‍ ആര്‍.എസ്.എസ് തയാറായില്ല. സ്വാതന്ത്ര്യ സമരം അവര്‍ സംഘടിപ്പിച്ചതുമില്ല. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഗോള്‍വാള്‍ക്കര്‍ സംഘത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. ബ്രിട്ടിഷുകാരെ പ്രകോപിപ്പിക്കുന്ന എല്ലാ നടപടികളില്‍ നിന്നും മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. അതാണ് സ്വാതന്ത്ര്യ സമരത്തില്‍ ഒരൊറ്റ ആര്‍.എസ്.എസുകാരനെയും നാം കാണാത്തത്. ബ്രിട്ടിഷുകാര്‍ക്കെതിരേ നിന്നാല്‍ തങ്ങള്‍ നിരോധിക്കപ്പെടുമോ എന്ന ഭയം ഗോള്‍വാള്‍ക്കറെ അലട്ടിയിരുന്നു. മാത്രമല്ല; ബ്രിട്ടിഷുകാര്‍ പെട്ടെന്ന് ഇന്ത്യ വിട്ടു പോയാല്‍ മുഗള്‍ ഭരണം തിരിച്ചു വന്നേക്കുമെന്ന് ആര്‍.എസ്.എസ് പ്രചരിപ്പിക്കുക കൂടി ചെയ്തു. മഹാത്മജി വധത്തില്‍ ശക്തമായ പങ്കുണ്ടെന്ന് പറഞ്ഞാണ് അന്നത്തെ അഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചത്. ഗോള്‍വാള്‍ക്കറെയടക്കം ആയിരക്കണക്കിന് ആര്‍.എസ്.എസുകാരെ രാജ്യമെങ്ങും അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസിന്റെ പങ്ക് രഹസ്യ സംഭാഷണത്തില്‍ പട്ടേല്‍ നെഹ്‌റുവിനെ ധരിപ്പിക്കുകയും ചെയ്തു. ജയില്‍ മുക്തനായ ശേഷം ആര്‍.എസ്.എസ് നിരോധം നീക്കിക്കിട്ടാന്‍ ഗോള്‍വാള്‍ക്കര്‍ പല തവണ പട്ടേലിനെ സമീപിച്ചു. ആര്‍.എസ്.എസ് തീവ്രവാദ സംഘടനയാണെന്നും ദേശീയ പതാകയേയും ഭരണത്തേയും അംഗീകരിക്കാതെ നിരോധം നീക്കുന്ന പ്രശ്‌നമില്ലെന്നും പട്ടേല്‍ തറപ്പിച്ചു പറഞ്ഞു. ആര്‍.എസ്.എസിന് നിയമാനുസൃതമായ ഭരണഘടന വേണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. അപ്രകാരം തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കാന്‍ മാത്രം ഭരണഘടനയെഴുതുകയും ഇന്ത്യന്‍ ഭരണ ഘടനയേയും ദേശീയ പതാകയേയും അംഗീകരിക്കുകയും ചെയ്തു. അങ്ങനെ നിരോധനത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ വാക്കിലോ പ്രവൃത്തിയിലോ തങ്ങളുടെ ഹിന്ദുത്വവും ഭരണഘടനക്കെതിരായ നിലപാടുകളും അവരുപേക്ഷിച്ചട്ടില്ല. രാജ്യത്ത് അവര്‍ നടത്തിയ കലാപങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള നരമേധങ്ങളും അവര്‍ നിലപാട് മാറ്റിയിട്ടില്ലാ എന്ന് വ്യക്തമാക്കുന്നതാണ്.

മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍


മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ (1906-1970) ബ്രാഹ്മണനായിരുന്നു. ബ്രാഹ്മണ ഹിന്ദുത്വം നിലനിര്‍ത്താനാണ് അദ്ദേഹം സവര്‍ക്കറോടൊപ്പം നിന്നത്. ഒരു സയന്‍സ് അധ്യാപകനായാണ് ജീവിച്ചത്. നീണ്ട താടിയും ചുണ്ടുകള്‍ മൂടിയ മീശയും കൊണ്ട് മുഖം വികൃതമാക്കിയ ഗോള്‍വാള്‍ക്കറെ കുട്ടികള്‍ ഗുരുജി എന്ന് വിളിച്ചു. പിന്നീട് ആര്‍.എസ്.എസില്‍ ചേരുകയും അതിന്റെ സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ സഹയാത്രികനാവുകയും ചെയ്തു. ഹെഡ്‌ഗേവാര്‍ മറ്റു സീനിയര്‍ സംഘികളെ മറികടന്ന് 1940 ല്‍ അദ്ദേഹത്തെ പിന്‍ഗാമിയാക്കി. മുപ്പത് വര്‍ഷം ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസിന്റെ പരമമേധാവിയായി തുടര്‍ന്നു. ആര്‍.എസ്.എസിന് രാഷ്ട്രീയം വേണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ വാശി പിടിച്ചതിന്റെ പേരില്‍ സംഘത്തില്‍ ചില കശപിശകളൊക്കെയുണ്ടായി. ചിലര്‍ രാഷ്ട്രീയ ദള്‍ എന്ന പാര്‍ട്ടിയുണ്ടാക്കി രംഗത്ത് വരികയും ചെയ്തു. ഇക്കാര്യത്തില്‍ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ക്ക് എതിരായ നിലപാടാണ് എടുത്തത്. സവര്‍ക്കരുടെ ഹിന്ദു മഹാസഭയോട് പലപ്പോഴും ഇടഞ്ഞു നില്‍ക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. അതേസമയം ഹിന്ദുത്വയുടെ ചരടില്‍ രണ്ടു പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുകയും ചെയ്തു.


ഇന്ത്യയില്‍ ഇസ്‌ലാമിന്റേയും ക്രിസ്തുമതത്തിന്റേയും കമ്യൂണിസത്തിന്റേയും നിലനില്‍പ്പ് തന്നെ ഗോള്‍വാള്‍ക്കര്‍ അംഗീകരിക്കുന്നില്ല. ഇവര്‍ വന്നതോടെ ഹിന്ദുക്കള്‍ അപമാനിക്കപ്പെടുകയും അന്യവല്‍ക്കരിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളെ ദേശീയതയോട് ചേര്‍ക്കുന്നത് ഹിന്ദുക്കളോടുള്ള വഞ്ചനയാണ്. എല്ലാവരേയും കൂട്ടിക്കെട്ടുന്ന ദേശീയതയ്ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം എഴുതുന്നു. നാസി ജര്‍മനിയുടെ ദേശീയതയെ ഗോള്‍വാള്‍ക്കര്‍ വാഴ്ത്തുന്നുണ്ട്. യഹൂദന്‍മാരെ പറിച്ചു മാറ്റി ജര്‍മന്‍ ദേശീയത സംരക്ഷിച്ച ഹിറ്റ്‌ലറെ പ്രശംസിക്കുന്നു. ജര്‍മനിയിലാണ് വര്‍ഗ ചിന്ത ശരിയായി പ്രതിഫലിച്ചതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഹിന്ദുസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പഠിക്കാനും ലാഭിക്കാനും ജര്‍മനി പാഠമാണ്. ഇംഗ്ലീഷുകാരില്‍ നിന്നല്ല; ജര്‍മനിയില്‍ നിന്നാണ് ദേശീയത പഠിക്കേണ്ടതെന്ന് അദ്ദേഹം കോണ്‍ഗ്രസുകാരെ ഉപദേശികുക കൂടി ചെയ്യുന്നു. (ഗോള്‍വാള്‍ക്കര്‍, വി അവര്‍ നാഷന്‍ ഹുഡ് ഡിഫൈന്‍ഡ്, 1939, 63).


ഹിന്ദുക്കള്‍ എവിടെ നിന്നും വന്നവരല്ലെന്നും അവര്‍ ചരിത്രാതീത കാലം മുതലേ ഇന്ത്യയില്‍ തന്നെയുള്ളവരാണെന്നും പറഞ്ഞ് അദ്ദേഹം ചരിത്രത്തെ മാറ്റി മറിക്കുന്നു. ഹിന്ദുക്കള്‍ സംസ്‌കൃതരും വലിയ സംസ്‌കാരത്തിന്റെ ഉടമകളുമാണ്. അവര്‍ ആരില്‍ നിന്നും ഒന്നും സ്വീകരിച്ചു കൊണ്ടല്ല തങ്ങളുടെ സംസ്‌കാരം കെട്ടിപ്പെടുത്തത്. വ്യത്യസ്ത ചിന്താ ധാരകള്‍ ഹിന്ദു മതത്തിന്റെ ഭാഗം തന്നെയാണെന്നും ഹിന്ദുക്കളെയും ഹരിജനങ്ങളെയും വേറിട്ട് നിര്‍ത്തുന്നത് ശരിയല്ല. ജാതി ചിന്ത തൊഴിലിനെ അടിസ്ഥാനമാക്കി പില്‍ക്കാലത്ത് രൂപപ്പെട്ടതാണ്. അതിനുത്തരവാദികള്‍ ബ്രിട്ടിഷുകാരും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുമാണ്. പട്ടികജാതി, പട്ടിക വര്‍ഗം എന്നിങ്ങനെയുള്ള വേര്‍തിരിക്കലുകളും ശരിയല്ല. ഇപ്രകാരം ചാതുര്‍വര്‍ണ്യത്തെ സവര്‍ക്കറെ പോലെ ഗോള്‍വാള്‍ക്കറും വാഴ്ത്തുന്നു. സവര്‍ക്കര്‍ പറഞ്ഞത് ചാതുര്‍വര്‍ണ്യമില്ലാത്ത നാടുകള്‍ മ്ലേഛമാണ് എന്നാണ്. എന്നാല്‍ ആര്യവര്‍ത്തം ചാതുര്‍വര്‍ണ്യത്തിന്റെ നാടാണ് (ചാതുര്‍വര്‍ണ്യ വ്യവസ്ഥാ യസ്മിന്‍ ദേശാ ന വിധ്വതേ; തം മ്ലേഛ ദേശം ജാനീയാദാ ആര്യവര്‍ത്തസ്തദ് പരം)

മനുസ്മൃതി മഹത്തരം


മനുഷ്യരെ ജാതീയമായി വേര്‍തിരിക്കുകയും അവര്‍ണരെ അവഗണിക്കുകയും ചെയ്യുന്ന മനുസ്മൃതിയെ മഹത്വപൂര്‍ണമായ നിയമമായാണ് ഗോള്‍വാള്‍ക്കര്‍ വിശേഷിപ്പിക്കുന്നത്. മനുസ്മൃതി ലോകത്തെ ഏറ്റവും മഹത്തരവും വിവേക പൂര്‍ണവുമായ സംഹിതയാണ്. ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച് ഗോള്‍വാള്‍ക്കര്‍ 1949 നവംബര്‍ 30ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം തന്നെ എഴുതി. 1950 ജനുവരി 25ന് അതേ പത്രത്തില്‍ ഒരു റിട്ടയഡ് ഹൈകോര്‍ട്ട് ജഡ്ജ് ശങ്കര്‍ സുബ്ബ അയ്യര്‍ ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ ആവര്‍ത്തിച്ചു. മനു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നു (മനു റൂള്‍സ് അവര്‍ ഹെര്‍ട്‌സ്) എന്നായിരുന്നു തലക്കെട്ട്. വേദങ്ങള്‍ക്ക് ശേഷം ഏറ്റവും ആദരിക്കപ്പെടുന്ന നിയമ സംഹിതയാണ് മനുസ്മൃതിയെന്ന് നേരത്തെ തന്നെ സവര്‍ക്കര്‍ പറഞ്ഞതാണ്.


ഭരണഘടന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് ഗോള്‍വാള്‍ക്കര്‍ ആക്ഷേപിക്കുന്നുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ക്ലേശകരമായും പൊരുത്തപ്പെടാതെയും കൂട്ടിക്കെട്ടിയതാണത്രേ ഇന്ത്യന്‍ ഭരണഘടന. നമ്മുടേത് എന്ന് പറയാന്‍ അതില്‍ ഒന്നുമില്ല. നമ്മുടെ ജീവിതത്തെയോ ദേശീയ മിഷനേയോ നയിക്കുന്ന വിധമുള്ള ഒരു പദമെങ്കിലും അതിലുണ്ടോ ഒരിക്കലുമില്ല. ഐക്യരാഷ്ട്ര സഭയുടെ ചില മുടന്തന്‍ തത്വങ്ങളും പിരിച്ചു വിട്ട ലീഗ് ഓഫ് നേഷന്‍സിന്റെ ചില തത്വങ്ങളും ബ്രിട്ടിഷ് അമേരിക്കന്‍ ഭരണ തത്വങ്ങളുടെ ചില പ്രത്യേകതകളും കൂട്ടിക്കുഴച്ചതാണത് (ബഞ്ച് ഓഫ് തോട്‌സ്, 188). ഫെഡറല്‍ ഭരണ രീതിയേയും അദ്ദേഹം എതിര്‍ക്കുന്നു. ഇന്ത്യക്ക് ഒരൊറ്റ ഭരണ ക്രമം മതി. വ്യത്യസ്ത സ്‌റ്റേറ്റുകളും അവക്ക് പ്രത്യേക അവകാശങ്ങളും വേണ്ട (197).

പൗരാവകാശമേ ഉണ്ടാവില്ല


ഇന്ത്യയില്‍ ഹിന്ദുക്കളല്ലാത്തവരൊക്കെ ഹിന്ദു സംസ്‌കാരം സ്വീകരിക്കണമെന്ന് ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെടുന്നു. ഹിന്ദു മതത്തേയും സംസ്‌കാരത്തേയും ആദരിക്കാനും ബഹുമാനത്തോടെ വീക്ഷിക്കാനും ഏവരും തയാറാവണം. അവര്‍ ഇനിയും വിദേശികളായി തുടര്‍ന്ന് കൂടാ. ഹിന്ദു രാഷ്ട്രത്തിന്റെ പൂര്‍ണ ആശ്രിതരായിക്കൊണ്ട് അവര്‍ക്ക് ഇവിടെ കഴിയാം. ഒന്നും അവകാശപ്പെടാന്‍ പാടില്ല. ഒരാനുകൂല്യവും ലഭിക്കുകയുമില്ല. പ്രത്യേക പരിഗണന പോയിട്ട് പൗരാവകാശം പോലും ഉണ്ടാവില്ല. (വി അവര്‍ നാഷന്‍ഹുഡ് ഡിഫെന്‍ഡ്, 78).


1947ന് ശേഷവും ന്യൂനപക്ഷങ്ങളോടുള്ള മനോഭാവത്തില്‍ ഒരു മാറ്റവും ഗോള്‍വാള്‍ക്കറില്‍ കാണുന്നില്ല. ഹിന്ദു രാഷ്ട്രത്തില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന് മുസ്‌ലിംകള്‍ മനസിലാക്കണമെന്ന് ശിവജിയുടെ ഭരണത്തിലെ മുസ്‌ലിം പ്രാതിനിധ്യം വച്ച് കൊണ്ട് വിരോധാഭാസം നിറഞ്ഞ ഒരു പ്രസ്താവം തന്റെ പുസ്തകത്തില്‍ (ബഞ്ച് ഓഫ് തോട്ട്‌സില്‍ -(135) എഴുതിയത് അദ്ദേഹത്തിന്റെ മറ്റു പ്രസ്താവനകളുമായി പൊരുത്തപ്പെട്ട് പോകുന്നില്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും സ്വയം ഭരണത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്നും വിദേശത്ത് നിന്നുള്ള ആക്രമികളേക്കാള്‍ കൂടുതല്‍ ഭീഷണി ഇവരാണെന്നും അദ്ദേഹം തുറന്നെഴുതുന്നുണ്ട്. കോണ്‍ഗ്രസിലെ മുസ്‌ലിംകളേയും അദ്ദേഹം എതിര്‍ക്കുന്നു. ആ വിഭാഗം ഏത് സ്ഥാനത്തായാലും വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ പരസ്യമായി തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളുന്നു. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ സഹകരണം എന്നത് നടപ്പുള്ള കാര്യമല്ല. ക്രിസ്ത്യാനികള്‍ സ്‌കൂളുകളും ആശുപത്രികളും നടത്തുന്നുണ്ടെങ്കിലും അവര്‍ മത പരിവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ അവരും ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഗോള്‍വാള്‍ക്കാര്‍ പറയുന്നു.


ഗോള്‍വാള്‍ക്കറെ വാര്‍ധക്യ കാലത്ത് കുഷ്‌വന്ത് സിങ് കാണാനെത്തിയപ്പോഴുണ്ടായ അനുഭവം അദ്ദേഹം തന്റെ പുസ്തകത്തിലെഴുതുന്നുണ്ട്. പാകിസ്താന്‍ പ്രശ്‌നം ഹിന്ദുക്കള്‍ ഉണ്ടാക്കിയതാണെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ പാകിസ്താനെ ആദരവോടെ കാണുന്നുണ്ടെങ്കില്‍ അതിന് അവരെ മാത്രം കുറ്റം പറയാനാവില്ലെന്നും ഹിന്ദുക്കള്‍ക്ക് കൂടി അതില്‍ ഉത്തരവാദിത്തമുണ്ടെന്നും കുഷ്‌വന്ത് സിങ്ങിനോട് അദ്ദേഹം പറഞ്ഞുവത്രേ. ആര്‍.എസ്.എസ് ഇതൊരിക്കലും മുഖവിലക്കെടുക്കുന്നില്ല. ഗോള്‍വാള്‍ക്കര്‍ പകര്‍ന്ന തീവ്ര ഹിന്ദുത്വ ആശയങ്ങളുടെ മേലാണ് ആര്‍.എസ്.എസ് ഉയര്‍ന്നുവന്നത്. 'മുസ്‌ലിംകളെ മുഴുവന്‍ മതം മറ്റാനൊക്കുമോ അവരും ഇവിടത്തെ നിവാസികളല്ലേ അവരുടെ സ്‌നേഹം ആര്‍ജിക്കുകയല്ലേ വേണ്ടത് എന്ന സിങ്ങിന്റെ ചോദ്യത്തിന് മുസ്‌ലിംകള്‍ മറ്റു രാജ്യങ്ങളെയാണ് സ്‌നേഹിക്കുന്നതെന്നും അവര്‍ ഇന്ത്യയെ തന്നെ സ്‌നേഹിക്കാന്‍ തയാറാവണമെന്നും ഗുരുജി ആവര്‍ത്തിച്ചു (മാലാ ദയാല്‍, എഡി., കുഷ്‌വന്ത് സിങ്ങ്, മി ദി ജോക്കര്‍ മാന്‍). അവസാന കാലത്ത് അദ്ദേഹത്തെ കാണാന്‍ വന്ന ജമാഅത്തെ ഇസ്‌ലാമിക്കാരോട് സൂചിപ്പിച്ചതും മുസ്‌ലിംകള്‍ക്ക് ഇന്ത്യയോട് കൂറില്ല എന്ന മട്ടിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  3 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  3 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  3 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  3 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  3 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  3 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  3 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  3 months ago