ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ മുഖംമൂടി അക്രമണം
മാവൂര്‍: കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ മുഖംമൂടി അക്രമം. ബൂത്ത് സെക്രട്ടറി പറക്കണ്ടി പ്രണവ് (27), പാലാഞ്ചേരി സുധീഷ് (35) എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്.
പത്രവിതരണക്കാരായ ഇരുവരും ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ആനക്കുഴിക്കരയിലെ ബി.ജെ.പിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസിലെ സാക്ഷികളാണ് പ്രണവും സുധീഷും.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."