എസ്.എസ്.എല്‍.സി പരീക്ഷ: ജില്ലയില്‍ 46,495 വിദ്യാര്‍ഥികള്‍
കോഴിക്കോട്: ജില്ലയിലെ 46,495 വിദ്യാര്‍ഥികള്‍ ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. താമരശേരി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷ എഴുതുക. മാതൃകാ പരീക്ഷകളെഴുതി കൂടുതല്‍ ആത്മ വിശ്വാസത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്നത്.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 14,568 പേരും വടകരയില്‍ 15,897 പേരുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മാതൃകാ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ പൊതുവേ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണ ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തിയിരുന്നു. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പഠനോത്സവ കാംപുകളും നടത്തിയിരുന്നു. പരീക്ഷാ നടത്തിപ്പ് സുഗമമമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഗിരീഷ് ചോലയില്‍ പറഞ്ഞു.
രാവിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. ഡി.പി.ഐ തലം മുതലുള്ള നാല് സ്‌ക്വാഡുകള്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടാവും.
ചോദ്യപ്പേപ്പറുകള്‍ ട്രഷറികളില്‍നിന്ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ സഹായികളെ ഉപയോഗിച്ച് (സ്‌ക്രൈബേഴ്‌സ്)പരീക്ഷ എഴുതുന്നതിനുള്ള സംവിധാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തരം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."