HOME
DETAILS
MAL
സുരക്ഷിതാഹാരം പദ്ധതി: ജില്ലയില്‍നിന്ന് നാല് പഞ്ചായത്തുകള്‍
backup
March 07 2017 | 22:03 PM
കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുകളില്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്ന 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' പദ്ധതിയിലേക്ക് ജില്ലയില്‍നിന്നു നാലു പഞ്ചായത്തുകളെ തിരഞ്ഞെടുത്തു.
എടച്ചേരി, നന്മണ്ട, പെരുമണ്ണ, നരിക്കുനി പഞ്ചായത്തുകളിലാണ് ഈ സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പൊതു കുടിവെള്ള സ്രോതസുകളുടെ പരിശോധന, ഫുഡ് സേഫ്റ്റി ലൈസന്‍സ് രജിസ്ട്രേഷന് മേള, കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷ്യ നിര്‍മാണ സ്ഥാപനങ്ങള്‍, സ്കൂള്‍, കോളജ്, അങ്കണവാടികള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവയുടെ ഭക്ഷ്യനിര്‍മാണ സ്ഥലങ്ങളുടെ പരിശോധനയും ബോധവല്‍ക്കരണവും, ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ റാലി എന്നിവ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുമെന്ന് ഫുഡ് സേഫ്റ്റി അസി.കമ്മിഷനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."