മഞ്ചേശ്വരത്ത് വീണ്ടും ഹിന്ദു ക്രിക്കറ്റ് ടൂര്‍ണമെന്റ്
കുമ്പള(കാസര്‍കോട്): ഹിന്ദു വര്‍ഗീയത ആളികത്തിച്ച് മഞ്ചേശ്വരത്ത് വീണ്ടും ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. ആര്.എസ്.എസും ഇതര സംഘപരിവാര്‍ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും നടത്തുന്ന കായിക മത്സരങ്ങളില്‍ സംബന്ധിക്കുന്നതിന് ഇതര മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി.
ഹിന്ദുക്കള്‍ക്ക് മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മറ്റും ഒരുങ്ങി കഴിഞ്ഞു. യുവസേന മജീര്‍പ്പള്ള എന്ന പേരിലാണ് പോസ്റ്റര്‍.
കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം താലൂക്കില്‍ പെട്ട വോര്‍ക്കാടി പഞ്ചായത്തിലെ മജീര്പള്ളയിലാണ് ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാവുക.
ഈ മാസം 29നാണ് മത്സരം നടക്കാനിരിക്കുന്നത്. യുവസേന മജീര്‍പ്പള്ള എന്ന സാംസ്കാരിക സംഘടനയുടെ ബാനറിലാണ് ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചിരിക്കുന്നത്.
മതത്തിന്റെ പേരില്‍ ഇത്തരം കായിക മത്സരങ്ങള്‍ നടത്തി വര്‍ഗീയത പ്രചരിപ്പിക്കുന്ന കളികളും മറ്റും മഞ്ചേശ്വരത്ത് സാധാരണമാണ്. കഴിഞ്ഞ വര്‍ഷം മുന്‍പ് ഉപ്പള ബേക്കുറിലും പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ബെരിപ്പദവിലും ആര്.എസ്. എസ് നിയന്ത്രണത്തിലുള്ള ശ്രീദേവി സേവാസമിതിയും മറ്റൊരു സംഘ്പരിവാര്‍ സംഘടനയും ഹിന്ദു ക്രിക്കറ്റ് കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും പൊലിസ് അനുമതിയും തേടിയിരുന്നു.
എന്നാല്‍ ആദ്യം പൊലിസ് അനുമതി നല്‍കുകയും സംഭവം വിവാദമായതോടെ റദ്ദാക്കുകയായിരുന്നു.
പിന്നീട് ഇത് ഏറെ കോളിളക്കം സൃഷ്ടിക്കുകയുമുണ്ടായി. പൊലിസ് നടപടി എടുത്താല്‍ നേരിടുമെന്നായിരുന്നു വിഷയത്തില്‍ ബി.ജെ. പി നേതൃത്വമടക്കം പ്രതികരിച്ചത്. അന്ന് കബഡി ക്രിക്കറ്റ് ടൂര്‍ണമെന്റിനായി അച്ചടിച്ച നോട്ടിസും രസീത് ബുക്കും വ്യാപകമായി പ്രചരിച്ചിരുന്നു.
അതിര്‍ത്തിയിലെ കര്‍ണാടക സംസ്ഥാനത്തെ ബി.ജെ.പി, ആര്. എസ്. എസ് നേതൃത്വത്തിന്റെ പിന്തുണയും പണവും ഇവര്‍ക്ക് ലഭിക്കുന്നു എന്നതാണ് ഹിന്ദു കായിക മത്സരങ്ങള്‍ വ്യാപകമാകുന്നത്. മത്സരത്തിന്റെ വേദിയില്‍ പ്രകോപന പ്രസംഗങ്ങളുമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന മഞ്ചേശ്വരം താലൂക്കിലെ വോര്‍ക്കാടി, എണ്‍മകജെ, മഞ്ചേശ്വരം എന്നി പഞ്ചായത്തുകളില്‍ പരസ്യമായും രഹസ്യമായും ആര്.എസ്. എസ്, മറ്റു സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് വര്‍ഗീയത ഇളക്കിവിടുന്ന കലാകായിക മത്സരങ്ങള്‍ ഉള്‍പ്പെടെ നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."