കേരള പുനര്‍ നിര്‍മാണത്തിലൂന്നുന്ന ബജറ്റ്- തോമസ് ഐസക്
തിരുവനന്തപുരം: കേരള പുനര്‍ നിര്‍മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഈ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയത്തകര്‍ച്ചക്കു ശേഷമുള്ള ആദ്യ ബജറ്റുമാണിത്.
ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു.
പുനര്‍നിര്‍മാണത്തിന് പണംകണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും. എന്നാല്‍ ഇത് വിലക്കയറ്റത്തിന് കാരണമാകില്ല. അതേസമയം,ജി.എസ്.ടി.യില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ധന ബാധമാക്കില്ല. അതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല. അതേസമയം ഒരു ശതമാനം അധികം നികുതി നല്‍കേണ്ടിവരുന്നതിനാല്‍ മറ്റ് സാധനങ്ങളുടെ വില കൂടും. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് സെസ് ബാധകമാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കും.നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."