പരീക്ഷച്ചിരി
ടെന്‍ഷന്‍ വേണ്ട
Less tension more result, more tension less result എന്ന് കൂട്ടുകാര്‍ കേട്ടിട്ടില്ലേ? അമിതമായി ടെന്‍ഷനടിച്ചാല്‍ ഏറ്റവും നന്നായി പരീക്ഷ എഴുതാന്‍ കഴിയുന്ന ഓരോരുത്തരുടെയും പരീക്ഷ അവതാളത്തിലാകും. 'ആല ഇീീഹ' നിര്‍ഭയരായിരിക്കുക. ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയാറാകുക. ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലായുളള ആര്‍ക്കും അന്യമല്ല വിജയം.
പ്രാര്‍ഥനയും ഏകാഗ്രതയും
പരീക്ഷാ ദിവങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് പ്രാര്‍ഥിച്ച് പഠനം ആരംഭിക്കുക. പരീക്ഷാ ഹാളില്‍ ഇരിക്കുമ്പോള്‍ മുതല്‍ പഠിച്ച കാര്യങ്ങള്‍ ഏകാഗ്രതയോടെ മനസിലൂടെ കടത്തിവിടുക.
പരീക്ഷാ ഹാളിലെ നിശബ്ദതയില്‍ നിങ്ങളറിയാതെ തന്നെ ഏകാഗ്ര ചിത്തരായിതീരുകയും മനസിലുള്ള പഠിച്ചകാര്യങ്ങള്‍ പുറത്തേക്കു വരികയും ചെയ്യും. പരീക്ഷ എഴുതുന്നത് ഉന്നതവിജയം നേടാനാണ്. പരാജയപ്പെടാനല്ല എന്ന് ഉറച്ചു വിശ്വസിക്കണം.
മുന്നൊരുക്കങ്ങള്‍
പരീക്ഷാ ഹാളില്‍ എല്ലാ ദിവസവും നിര്‍ബന്ധമായും കൊണ്ടുപോകേണ്ടവ: ന്മ ഹാള്‍ടിക്കറ്റ് (ഒരു പ്ലാസ്റ്റിക് കവറില്‍ മടക്കാതെ വൃത്തിയായി സൂക്ഷിച്ചു വയ്ക്കുക), ന്മ ഒരേ മഷിയുള്ള മൂന്നു പേനകള്‍, റബ്ബര്‍, പെന്‍സില്‍, കട്ടര്‍, സ്‌കെയില്‍ മുതലായവ. ഒരു കുപ്പി വെള്ളം, ഒരു ടവ്വല്‍ - ഇത്രയും സാധനങ്ങള്‍ പരീക്ഷ കഴിയുംവരെ ഒരേ സ്ഥലത്തുതന്നെ സൂക്ഷിക്കുക. ഇവയന്വേഷിച്ച്, കാണാതെ ടെന്‍ഷനടിക്കുകയോ, സമയം പാഴാക്കുകയോ ചെയ്യരുത്. ഹാളില്‍ കയറുന്നതിനുമുമ്പ് അത്യാവശ്യമായ കുറിപ്പുകള്‍ മാത്രം ഒന്നുകൂടി വായിക്കുക. ഇതു പഠിച്ചോ എന്നു ചോദിച്ചുവരുന്ന കൂട്ടുകാരുടെ വാക്കുകള്‍ മൈന്റ് ചെയ്യേണ്ട.
സ്‌കൂളില്‍ എപ്പോള്‍ എത്തണം
പതിനഞ്ചു മിനിട്ട് മുമ്പ് പരീക്ഷയ്ക്കുള്ള ഇരിപ്പിടം കണ്ടുപിടിച്ച് ക്ലാസില്‍ കയറിയിരിക്കണം. ബഞ്ചിലിരുന്നു കഴിഞ്ഞാലുടന്‍ വളരെ നിശബ്ദമായി ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ഉള്ളിലുളള വേവലാതിയും ടെന്‍ഷനും ഇല്ലാതാകുന്നു. നിങ്ങള്‍ ഇരിക്കുന്ന ഇരിപ്പിടത്തില്‍ എന്തെങ്കിലും എഴുത്ത്, തുണ്ടുകടലാസുകള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ഉത്തരക്കടലാസ്
മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരില്‍ നല്ല മതിപ്പുളവാക്കുന്നതായിരിക്കണം ഉത്തരത്തിന്റെ തുടക്കം. തെറ്റില്ലാത്ത ആകര്‍ഷകമായ നല്ലൊരു വാക്യം വേണം. ഋമൈ്യ ഝൗലേെശീി ആണെങ്കില്‍ ആദ്യ പാരഗ്രാഫ് പരമാവധി മെച്ചമുള്ളതാകട്ടെ.
സമാപനവും (ലാസ്റ്റ് പാരഗ്രാഫ്) ഇതുപോലെ കഴമ്പുളള ആകര്‍ഷകമായ വാക്യങ്ങളിലാവണം. ഇടയിലെല്ലാം എന്തെങ്കിലും ഗ്യാസ് കടത്തിവിടാമെന്ന് ഇതിനര്‍ഥമില്ല. എല്ലാവാക്യങ്ങളും ചെത്തിമിനുക്കിയെടുക്കാന്‍ വേണ്ടത്ര സമയം പരീക്ഷാ ഹാളില്‍ ലഭിക്കില്ലല്ലോ? ഉപന്യാസങ്ങള്‍ എഴുതുമ്പോള്‍ ആദ്യം പോയിന്റ്‌സ് എഴുതുക. അതിനുശേഷം വിശദീകരണം നല്‍കിയാല്‍ മതി.
ഗ്രാഫുകളും, സ്‌കെച്ചുകളും മാര്‍ക്ക് കിട്ടാന്‍ സഹായിക്കും. സമവാക്യങ്ങളും സൂത്രവാക്യങ്ങളും കൃത്യമായി എഴുതണം.
ഭക്ഷണമാണ് ആരോഗ്യം
ആവശ്യത്തിന് ഭക്ഷണം കഴിക്കണം. അമിതമായ അളവ് ഒഴിവാക്കണം. സ്ഥിരം കഴിക്കുന്ന ഭക്ഷണംതന്നെ മതി. പരീക്ഷയല്ലേ. ഒരു ഗ്ലാസ് പാലുകൂടിയാവാം എന്നു കരുതി ശീലമില്ലാത്ത കുട്ടിയ്ക്ക് പാലുകൊടുത്താല്‍ വയര്‍ പ്രശ്‌നമാകും. വേനല്‍ക്കാലമാണ് നല്ല ചൂടും.
നട്ടുച്ചയ്ക്ക് പഠിക്കാനിരിക്കാതെ രാവിലെ നേരത്തെ എഴുന്നേറ്റാല്‍ വെയില്‍ മൂക്കുന്ന നേരമാകുമ്പോള്‍ അല്‍പം ടി.വി കാണുകയോ കുറച്ചുനേരം വിശ്രമിക്കുകയോ ആവാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി വിശ്രമിക്കാന്‍ മറക്കരുത്.
എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. സ്‌കോറും സമയവും പരിശോധിച്ചുവേണം ഉത്തരമെഴുതാന്‍. അറിയാത്ത ചോദ്യത്തിനും അതുമായി ബന്ധപ്പെട്ട അറിയാവുന്ന വിവരങ്ങള്‍ എഴുതുന്നത് ഗുണം ചെയ്യും. നന്നായി അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എഴുതണം. ചോദ്യത്തിന്റെ നമ്പര്‍ തെറ്റാതെ എഴുതണം.
പത്തുമിനിട്ട് മുന്‍പെങ്കിലും ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കണം. എഴുതിയ ഉത്തരങ്ങള്‍ ഒന്നുകൂടി വായിച്ചു നോക്കാന്‍ ഈ സമയം ഉപയോഗിക്കാം.
പോരായ്മകള്‍ തോന്നുന്നുണ്ടെങ്കില്‍ പരിഹരിക്കുകയുമാകാം. അഡീഷണല്‍ പേപ്പറില്‍ നമ്പരിട്ട ശേഷം പരീക്ഷാ പേപ്പര്‍ നന്നായി കെട്ടിവയ്ക്കുക.
ഉപേക്ഷിക്കണം
മൊബൈല്‍, ടി.വി, ഇന്റര്‍നെറ്റ് ഇവയ്ക്ക് ഗുഡ്‌ബൈ. ദീര്‍ഘദൂരനടത്തം, ആഘോഷപരിപാടികള്‍ എന്നിവയില്‍നിന്നു വിട്ടുനില്‍ക്കുക. പരീക്ഷാ ദിനങ്ങളില്‍ സ്‌പോര്‍ട്‌സ്, മറ്റു പുസ്തകങ്ങള്‍ വായിക്കുക എന്നിവയില്‍നിന്ന് വിട്ടു നില്‍ക്കുക.
കറന്റ് കട്ട് സമയത്ത് ഉറങ്ങാന്‍ കിടക്കുന്നതിനു പകരം മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയ ഏതെങ്കിലും വെളിച്ചത്തില്‍ വായിക്കുക. ന്മകോപ്പിയടി പാടേ ഉപേക്ഷിക്കുക.
അത്യുല്‍സാഹത്തോടെ
നിങ്ങള്‍ എത്രമാത്രം നന്നായി പഠിച്ചു എന്നതില്‍ മാത്രമല്ലകാര്യം. എത്രമാത്രം നന്നായി പരീക്ഷ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു എന്നതിനാലാണ്. പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് നന്നായി ഉറങ്ങി പതിവ് വ്യായാമമുള്ളവര്‍ അതെല്ലാം ചെയ്ത് അത്യുല്‍സാഹത്തോടെ സ്‌കൂളില്‍ എത്തണം.
കളി, ചിരി, തമാശകളും, കുശലം പറച്ചിലുമൊക്കെ നടത്തി സന്തോഷത്തോടെ സഹപാഠികളെ സ്വാഗതം ചെയ്യുക. ബെല്ലടിക്കുവരെയുള്ള വായനയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഹാളില്‍ കയറും മുമ്പ് കഴിയുമെങ്കില്‍ കണ്ണടച്ച് അഞ്ചുമിനിട്ട് ഇരിക്കുക.
പോസ്റ്റ്‌മോര്‍ട്ടം വേണ്ട
പരീക്ഷ കഴിഞ്ഞിറങ്ങിയാലുടന്‍ എഴുതിയ പേപ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പലരും. ഈ പോസ്റ്റ്‌മോര്‍ട്ടം കൊണ്ട് യാതൊരു ഗുണവുമില്ല എന്നതാണു സത്യം. തന്നെയുമല്ല, അപകടം ഏറെയുണ്ടുതാനും. താന്‍ ശരിയെന്നു വിശ്വസിച്ച് എഴുതിയ ഉത്തരം സത്യത്തില്‍ തെറ്റായിരുന്നുവെന്നും വമ്പന്‍ മണ്ടത്തരമാണ് കാണിച്ചതെന്നും തിരിച്ചറിഞ്ഞിട്ട് ഈ ഘട്ടത്തില്‍ എന്തു നേട്ടം? ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും.
തെറ്റുകണ്ടെത്തി ടെന്‍ഷനടിക്കുന്നതിനു പകരം അടുത്ത ദിവസത്തെ പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ആകാംക്ഷ അതികഠിനമാണെങ്കില്‍ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിട്ടാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."