സുദാന്‍ പ്രധാനമന്ത്രി വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടു
ഖാര്‍ത്തൂം: സുദാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിന് നേരെ വധശ്രമം. പ്രധാനമന്ത്രി തന്റെ ഓഫിസിലേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം സ്ഫോടനം നടക്കുകയായിരുന്നു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വച്ചായിരുന്നു ആക്രമണം. അനുഗമിച്ച രണ്ടു കാറുകള്‍ തകര്‍ന്നെങ്കിലും പ്രധാനമന്ത്രി രക്ഷപ്പെട്ടു.
തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തില്‍ താന്‍ സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് ഹംദോക്ക് ട്വിറ്ററില്‍ കുറിച്ചു. ഇത് തന്റെ പാത മാറ്റില്ല, ശക്തിപകരുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താന്‍ മേശക്ക് മുന്നില്‍ ഇരിക്കുന്ന ചിത്രവും അദ്ദേഹം കൂടെ നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സുദാന്‍ മന്ത്രി ഫലാഹ് അറിയിച്ചു. ഇടക്കാല സര്‍ക്കാരിന്റെ നേതാവെന്ന നിലയിലാണ് ഹംദോക്ക് അധികാരത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."