ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക്, മലയാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തില്‍
ദോഹ: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. ഇന്ത്യക്കു പുറമെ ചൈന, ഇറാന്, ദക്ഷിണ കൊറിയ, തായ്ലാന്ഡ്, ഫിലിപ്പൈന്‍സ്, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്, ഇറാഖ്, ലബ്നാന്‍, നേപ്പാള്‍, ശ്രീലങ്ക, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള ഖത്തറില്‍ താമസവിസയുള്ളവര്‍, സന്ദര്‍ശന വിസയുള്ളവര്‍, വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി.
ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ നിന്നുള്ള സര്‍വിസ് നിര്‍ത്തിവച്ചിട്ടുണ്ട്. ആഴ്ചയില്‍ 102 വിമാന സര്‍വിസാണ് ദോഹയില്‍ നിന്ന് 13 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സ് നടത്തുന്നത്. നേരത്തെ ഇറ്റലിയിലേക്കുള്ള സര്‍വിസ് ഖത്തര്‍ എയര്‍വെയ്സ് നിര്‍ത്തിവച്ചിരുന്നു. ശനിയാഴ്ച കുവൈത്തും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസ് റദ്ദാക്കിയിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."