ഖത്തറില്‍ 2020 ാടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍
ദോഹ: 2020ഓടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാവുമെന്ന് പ്രധാനമന്ത്രി നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി. ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നാലാമത് ക്വിറ്റ്‌കോം എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സില്‍ ഖത്തര്‍ സ്മാര്‍ട്ട് പ്രോഗ്രാം(തസ്മു) ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ എക്കോണമിയിലേക്കുള്ള ഖത്തറിന്റെ കുതിപ്പിന് വേഗം കൂട്ടുന്നതിനുള്ള പദ്ധതിയാണ് തസ്മു. പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് ഐ.ടി മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ച മദ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയുമായി ഇണക്കിച്ചേര്‍ക്കുന്നതിനുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും പ്രത്യേക കേന്ദ്രമാണിത്.
ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നിര്‍ണായക പദ്ധതിയാണ് തസ്്മു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി അടുത്ത അഞ്ച് വര്‍ഷത്തിനകം 600 കോടി റിയാല്‍ സര്‍ക്കാര്‍ മുടക്കും. ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, ചെറുകിട വ്യവസായങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ സഹകരിപ്പിക്കുന്നതിന് ഖത്തര്‍ ഡിജിറ്റല്‍ ഒയാസിസ് സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഖത്തര്‍ സ്മാര്‍ട്ട് പ്രോഗ്രാം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് 4000 കോടി റിയാലിന്റെ വരുമാനം ലഭിക്കും. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും 10 ശതമാനം വര്‍ധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയോടൊപ്പം മൊറോക്കന്‍ പ്രധാനമന്ത്രി അബ്്ദലില ബെന്‍കിറാനെ, യു.എ.ഇ ഡപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ എന്നിവര്‍ ചേര്‍ന്ന് ക്വിറ്റ്‌കോം 2017ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."