HOME
DETAILS

ജാഗ്രതയില്‍ പടര്‍ന്ന് പൊങ്കാല അടുപ്പുകള്‍

  
backup
March 10 2020 | 05:03 AM

%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a

 

തിരുവനന്തപുരം: കൊവിഡ് ആശങ്കക്കിടയിലെ കനത്ത ജാഗ്രതയിലും അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. പതിനായിരക്കണക്കിന് സ്ത്രീകളാണ് ദേവിക്ക് ആത്മസമര്‍പ്പണവുമായി പൊങ്കാല അര്‍പ്പിച്ചത്. അതിരാവിലെ മുതല്‍ ആറ്റുകാല്‍ ദേവി ക്ഷേത്രപരിസരത്തും നഗരത്തിന്റെ പ്രധാന വീഥികളിലും ഭക്തര്‍ ഒഴുകിയെത്തി. കൊവിഡ് ആശങ്കയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മാസ്‌ക് ധരിച്ചും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയിരുന്നു. രോഗലക്ഷണമുള്ളവര്‍ പൊങ്കാല ഒഴിവാക്കണമെന്ന നിര്‍ദേശം പാലിച്ച് പലരും വരാതിരുന്നതായും വിശ്വാസികള്‍ പറഞ്ഞു. മുഖം മറയ്ക്കാനുള്ള മാസ്‌ക് ലഭിക്കാത്തതിന്റെ വിഷമവും ഭക്തര്‍ പങ്കുവെച്ചു. വിദേശികള്‍ ഹോട്ടലില്‍ തന്നെ പൊങ്കാലയിടണമെന്ന നിര്‍ദേശം മറികടന്ന് കമലേശ്വരത്ത് പൊങ്കാലയിടാന്‍ എത്തിയ 12അംഗ സംഘത്തെ ഹോട്ടലിലേക്ക് തിരിച്ചയച്ച സംഭവവുമുണ്ടായി. അവരെ പുറത്തിറക്കിയ ഹോട്ടലിനെതിരേ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭാര്യ രേഷ്മ ആരിഫിനൊപ്പം വെള്ളയമ്പലം കവടിയാര്‍ റോഡില്‍ പൊങ്കാല കാണാനെത്തിയിരുന്നു.
രാവിലെ 9.45ന് ശ്രീകോവിലില്‍ ശുദ്ധപുണ്യാഹത്തോടെയാണ് അടുപ്പുവെട്ട് ചടങ്ങുകള്‍ തുടങ്ങിയത്. 10.20ന് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന ദീപം മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറി. അദ്ദേഹം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിക്ക് ദീപം നല്‍കി.
തുടര്‍ന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീ പകര്‍ന്നു. ഈ സമയം പൊങ്കാലയ്ക്കുള്ള അറിയിപ്പും ചെണ്ടമേളവും ഉയര്‍ന്നു. വായ്ക്കുരവയും വാദ്യഘോഷവും അന്തരീക്ഷത്തിലുയര്‍ന്നു. പുറത്ത് ആചാരവെടികള്‍ മുഴങ്ങി. ഇതോടെ ദേവീ സ്തുതികളുമായി ഭക്തര്‍ തങ്ങളുടെ അടുപ്പുകളില്‍ തീ തെളിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അനന്തപുരി യാഗശാലയായി മാറി.
നിറഞ്ഞ് തൂവിയ പൊങ്കാലക്കലങ്ങളും നിറഞ്ഞ മനസുമായി നിവേദ്യത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഉച്ചയ്ക്ക് 2.10ന് പൊങ്കാല നിവേദ്യം തുടങ്ങി. ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ച 250 ഓളം ശാന്തിക്കാര്‍ തീര്‍ഥം പൂക്കുലയില്‍ മുക്കി തളിച്ചു.
ഈ സമയം ആകാശത്തു നിന്ന് വിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു. ഇതോടെ വ്രതം നോറ്റ് പൊങ്കാലയിട്ട ഭക്തര്‍ ആത്മനിവേദനത്തിന്റെ സായൂജ്യവുമായി മടക്കയാത്ര ആരംഭിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം. എല്‍.എമാരായ ഒ.രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, വി.കെ.പ്രശാന്ത്, മേയര്‍ കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago