കോടിയേരിയുമായി വേദി പങ്കിട്ട് പി. ശശി
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണുമായി വേദി പങ്കിട്ട് മുന്‍ ജില്ലാസെക്രട്ടറി പി. ശശി. സി.പി.എമ്മില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായാണു ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി വേദി പങ്കിടുന്നത്.
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി കണ്ണൂര്‍ എഡിഷന് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണു കോടിയേരിക്കൊപ്പം മുന്‍ മാനേജര്‍ എന്ന നിലയില്‍ ശശിയും വേദി പങ്കിട്ടത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട ശശി അടുത്തിടെയാണു പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
തലശ്ശേരിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടത്തെ ബ്രാഞ്ചിലായിരുന്നു ശശിക്കു സി.പി.എം അംഗത്വം നല്‍കിയത്. പാര്‍ട്ടിയില്‍ ഇല്ലാതിരുന്ന ഘട്ടത്തിലും സി.പി.എം നേതാക്കളുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ കേസുകളില്‍ ശശി കോടതിയില്‍ ഹാജരായിരുന്നു.
കഴിഞ്ഞദിവസം തലശ്ശേരിയില്‍ നടന്ന സമ്മേളനത്തില്‍ സി.പി.എം നിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായി ശശിയെ തെരഞ്ഞെടുത്തിരുന്നു. ദേശാഭിമാനി വാര്‍ഷികാഘോഷത്തില്‍ ജനറല്‍ മാനേജര്‍ കെ.ജെ തോമസ് അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, പി.എം മനോജ്, സജീവ് കൃഷ്ണന്, മനോഹരന് മോറായി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."