HOME
DETAILS
MAL
വിജിലന്‍സിനെതിരെ വീണ്ടും കോടതി; പ്രത്യേക അവകാശമില്ല, കേരളപൊലിസിന്റെ ഭാഗം മാത്രം
backup
March 08 2017 | 08:03 AM
കൊച്ചി: വിജിലന്‍സിനെ കുടഞ്ഞെറിഞ്ഞ് ഇന്ന് വീണ്ടും ഹൈക്കോടതി. കള്ളപ്പരാതികള്‍ കണ്ടെത്താന്‍ വിജിലന്‍സിന് കഴിയണമെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചക്കിടെ രണ്ടാം തവണയാണ് വിജിലന്‍സിനെതിരെ വിമര്‍ശനവുമായി കോടതി മുന്നോട്ടു വരുന്നത്. വിജിലന്‍സിന് പ്രത്യേക അവകാശമില്ലെന്നും കേരളപൊലിസിന്റെ ഭാഗം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് രൂപീകരണ ഉത്തരവ് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
ശങ്കര്‍ റെഢ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസിലാണ് കോടതിയുടെ വിമര്‍ശനം.
രാവിലെ ബാര്‍കോഴക്കേസിലും കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ രണ്ട് സത്യവാങ്മൂലം നല്‍കിയതിനായിരുന്നു അത്. വിജിലന്‍സിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."