HOME
DETAILS
MAL
ജുഡീഷ്യറി സംവിധാനം കുറ്റമറ്റതാക്കണം: എം.എസ്.എസ്
backup
March 10 2020 | 18:03 PM
തലശ്ശേരി: വിധി പറയുന്നതിനു ഞങ്ങള്‍ക്കു സമ്മര്‍ദവും പരിമിതിയുമുണ്ടെന്ന സുപ്രിം കോടതി മുഖ്യന്യായാധിപന്റെ പരാമര്‍ശം രാജ്യത്തെ ജുഡീഷ്യറി നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെ ബോധ്യപ്പെടുത്തുന്നതാണെന്നു മുസ്ലിം സര്‍വിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി.
ന്യായാധിപന്മാരെ സ്ഥലംമാറ്റിയും മറ്റും ദ്രോഹിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്.
മുസ്ലിം സമുദായത്തെ പാര്ശ്വവല്ക്കരിക്കുവാനും ഇല്ലായ്മ ചെയ്യുവാനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ നിയമങ്ങളുടെ പശ്ചാത്തലത്തില്‍, ഇക്കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതുവരെ സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."