ഇബ്രാഹീമിന്റെ ടീ സ്റ്റാളിലേക്ക് വരൂ പത്ത് രൂപക്ക് ചായയും കടിയും കഴിക്കാം
മടക്കിമല: വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ജി.എസ്.ടി ബില്ല് കണ്ട് അന്തം വിടുന്നവര്‍ക്ക് കല്‍പ്പറ്റ പനമരം റൂട്ടില്‍ മടക്കിയിലുള്ള ഇബ്രാഹീമിന്റെ അമാന ടീ സ്റ്റാള്‍ ഒരാശ്വമായിരിക്കും. ചായക്കും കടിക്കും അഞ്ചു രൂപമാത്രമാണ് ഇവിടെ ഇപ്പോഴും വില. കടയിലെത്തി ചായയും പലഹാരവും കഴിച്ച് പണം നല്‍കുമ്പോള്‍ അപരിചിതര്‍ക്ക് അമ്പരപ്പാണ്. മറ്റു കടകളില്‍ 10ഉം 12 രൂപയും നല്‍കി ശീലമായവര്‍ക്കാണ് ഈ അമ്പരപ്പ്. 10 വര്‍ഷത്തിന് മുകളിലായി ഇബ്രാഹിം തന്റെ ഇത്തരത്തിലുള്ള കച്ചവടം ആരംഭിച്ചിട്ട്. വില കുറവുണ്ടെന്നു കരുതി ചായക്കും കടികള്‍ക്കും അളവിലോ രുചിയിലോ വിട്ടുവീഴ്ച്ച വരുത്താനും ഇബ്രാഹിം തയാറല്ല. ഒരു കച്ചവടം എന്നതിലുപരി ഒരു സേവനം എന്ന തരത്തിലാണ് ഇദ്ദേഹം കച്ചവടത്തെ കാണുന്നത്. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ആളുകള്‍ ഇവിടെ വന്ന് ചായകുടിക്കുന്നുണ്ട്.
പാവപെട്ടവര്‍ക്ക് ഇദ്ദേഹം സൗജന്യമായും ഭക്ഷണം നല്‍കാറുണ്ട്. ദിവസവും 1000 ലധികം കടികള്‍ കടയില്‍ ചെലവാകുന്നുണ്ടെന്ന് ഇബ്രാഹിം പറയുന്നു.
പരിപ്പുവട, സുഖിയന്‍, ഉള്ളിവട, പഴവട, സമൂസ, പഴംപൊരി അങ്ങനെ തുടങ്ങി അമാന ടീ സ്റ്റാളിലെ അലമാര എപ്പോഴും വിഭവ സമൃദ്ധവുമായിരിക്കും. ഇബ്രാഹിമിന്റെ അമാന ടീസ്റ്റാള്‍ പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം ഒരു അനുഗ്രഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."