വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രോഗ്രാമുകള്‍
പുനെയിലെ വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജെ്മന്റില്‍ (വി.എ.എം.എന്‍.ഐ.സി.ഒ.എം.) അഗ്രി ബിസിനസ് ആന്‍ഡ് മാനേജെ്മന്റ് (എ.ബി.എം.), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജെ്മന്റ് (പി.ജി.ഡി.എം.) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക, കര്‍ഷകക്ഷേമ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഈ പ്രോഗ്രാം ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ രീതിയിലാണ് നടത്തുന്നത്. 15 വര്‍ഷത്തെ മുഴുവന്‍ സമയ വിദ്യാഭ്യാസത്തിലൂടെ (10+2+3) 50 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടിയ അംഗീകൃത ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്‌സിന്റെ അന്തിമവര്‍ഷപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കാറ്റ്, മാറ്റ്, സാറ്റ് (എക്‌സ്.എ.ടി), എ.ടി.എം.എ., ജിമാറ്റ്, സിമാറ്റ് എന്നിവയിലൊരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റില്‍ ഒരു സാധുവായ സ്‌കോര്‍ വേണം. ഈ ടെസ്റ്റിലെ സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഓണ്‍ലൈനായി www.vamnicom.gov.inല്‍ ഈ മാസം 31-നകം നല്‍കാം. അപേക്ഷാഫീസും ഓണ്‍ലൈന്‍ ആയി അടയ്ക്കാം.
അപേക്ഷാഫോറം ഡൗണ്‍ലോഡുചെയ്ത് ഓഫ് ലൈനായും അപേക്ഷിക്കാം. പൂരിപ്പിച്ച ഓഫ് ലൈന്‍ അപേക്ഷ 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം 31-നകം ദി ഡയറക്ടര്‍, വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജെ്മന്റ്, ഗണേഷ്ഖിന്ദ് റോഡ്, പുനെ യൂനിവേഴ്‌സിറ്റിക്കു സമീപം, പുനെ -411007 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."