ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയില്‍ ചേരും
ഭോപാല്‍: കോണ്‍ഗ്രസിന്റെ മുഖത്തടിച്ച് കഴിഞ്ഞ ദിവസം രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയില്‍ ചേരും. കഴിഞ്ഞ ദിവസം സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 19 എം.എല്‍.എമാരും സിന്ധ്യയോടൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്.
ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിര്‍ന്ന നേതാവും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത്. രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിന്‍മേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നില്‍ക്കുന്ന 19 എം.എല്‍.എമാര്‍ രാജി വെച്ചു. ഇനിയും രാജികള്‍ ഉണ്ടാകുമെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉള്ള നീക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി സിന്ധ്യക്ക് ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു എന്നാണ് വിവരം. 13ന് രാജ്യസഭാസീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചക്കും.
അതേസമയം പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വസം എം.എല്‍.എമാരുടെ യോഗത്തില്‍ കമല്‍നാഥ് പ്രകടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."